കനത്ത ചൂടിൽ ഇനി ധൈര്യമായി പുറത്തിറങ്ങി നടക്കാം. ഈ കൊടും ചൂടത്തും ശരീരത്തെ ചില്ലാക്കുന്ന, ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി ( Sony) ‘സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റായ ‘ (smart wearable thermo device kit), റിയോണ്‍ പോക്കറ്റ് 5’ (Reon Pocket 5 ) കൊണ്ട് നടക്കാവുന്ന ഉപകരണമാണ്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. ഓൺ ആക്കിയാൽ ശരീരത്തിലെ താപ നില സ്വയം തിരിച്ചറിഞ്ഞു ഷർട്ടിനുള്ളിലേക്കു തണുത്ത വായു സ്പ്രേ ചെയ്യും. അഞ്ച് കൂളിങ് ലെവലുകളുണ്ടിതിന്.

ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും. നാല് വാമിങ് ലെവലുകൾ തണുപ്പുകാലത്ത് ശരീരത്തെ ചൂടാക്കിയും നിർത്തും.

ഇതിനൊപ്പം ഉള്ള റിയോണ്‍ പോക്കറ്റ് ടാഗ് എന്ന ഉപകരണം ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതുവഴി വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും, താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്.

വിമാനത്തിലും ട്രെയിനിലും യാത്ര ചെയ്യുമ്പോഴും യാത്രക്കാർക്ക് ചൂടിനേയും തണുപ്പിനെയും പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണിതെന്നാണ് സോണിയുടെ അവകാശ വാദം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version