രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര ദേവനിരിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ബാങ്ക് ബാലൻസ് 18,817 കോടി രൂപയായി ഉയർന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം ബാങ്കുകളിലെ മൊത്തത്തിലുള്ള സ്ഥിരനിക്ഷേപ തുക വർധിപ്പിച്ചതോടെ ഉയർന്ന വരുമാനം നേടുകയാണ്. തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞ 12 വർഷമായി നടത്തിയ നിക്ഷേപങ്ങളെ അപേക്ഷിച്ച് ഈ വർഷം എക്കാലത്തെയും ഉയർന്ന സ്ഥിരനിക്ഷേപമായ 1,161 കോടി ബാങ്കുകൾക്ക് കൈമാറി.
2024 ഏപ്രിലിലെ കണക്കനുസരിച്ച്, തിരുപ്പതി ട്രസ്റ്റിൻ്റെ ബാങ്കുകളിലെയും നിരവധി ട്രസ്റ്റുകളിലെയും പണ ബാലൻസ് 18,817 കോടി രൂപയായി ഉയർന്നു. ഇത് ടിടിഡിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. പ്രതിവർഷം, തിരുപ്പതി ട്രസ്റ്റ്, എഫ്ഡിയിൽ നിന്ന് പലിശയിനത്തിൽ 1,600 കോടി രൂപ നേടുന്നു .അടുത്തിടെ തിരുപ്പതി ട്രസ്റ്റ് 1,031 കിലോ സ്വർണ നിക്ഷേപം നടത്തിയതോടെ ടിടിഡിയുടെ ബാങ്കുകളിലെ സ്വർണ നിക്ഷേപം 11,329 കിലോയായി ഉയർന്നു.
വർഷം തോറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തർ ഈ ക്ഷേത്രം സന്ദർശിക്കുന്നു.
കഴിഞ്ഞ 12 വർഷമായി വർഷാവർഷം 500 കോടി രൂപയോ അതിൽ കൂടുതലോ ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തുന്ന രാജ്യത്തെ ഏക ഹിന്ദു മത സ്ഥാപനമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.
2012 വരെ ടിടിഡിയുടെ സഞ്ചിത സ്ഥിരനിക്ഷേപം 4,820 കോടി രൂപയായിരുന്നപ്പോൾ, തിരുപ്പതി ട്രസ്റ്റ് 2013-നും 2024-നും ഇടയിൽ 8,467 കോടി രൂപ സമാഹരിച്ചു. ഇത് രാജ്യത്തെ ഏതൊരു ക്ഷേത്ര ട്രസ്റ്റിൻ്റെയും ഏറ്റവും ഉയർന്ന തുകയാണ്.
തിരുപ്പതി ട്രസ്റ്റിൻ്റെ സ്ഥിരനിക്ഷേപം കോവിഡ് സമയത്തു 2021ലും 2022ലും മാത്രമാണ് 500 കോടി രൂപയിൽ താഴെയായത്.
2017-ൽ നടത്തിയ ഏറ്റവും ഉയർന്ന സ്ഥിരനിക്ഷേപമായ 1,153 കോടി രൂപയെ ഈ വർഷം1,161 കോടി രൂപയുടെ എഫ്ഡി മറികടന്നു.
ടിടിഡിയുടെ കണക്കനുസരിച്ച്, ബാങ്കുകളിലെ മൊത്തത്തിലുള്ള എഫ്ഡികൾ 13,287 കോടി രൂപയായി കുമിഞ്ഞുകൂടിയപ്പോൾ ക്ഷേത്ര ബോഡി നടത്തുന്ന വിവിധ ട്രസ്റ്റുകളായ ശ്രീ വെങ്കിടേശ്വര നിത്യ അന്നപ്രസാദം ട്രസ്റ്റ്, ശ്രീ വെങ്കിടേശ്വര പ്രണാദനം ട്രസ്റ്റ് മുതലായവ ഭക്തരിൽ നിന്ന് 5,529 കോടി രൂപ ഫണ്ട് ശേഖരിച്ചു.
The unprecedented rise in the bank balance of Tirumala Tirupati Devasthanam, the world’s richest Hindu temple trust, reaching Rs 18,817 crore. Discover how increased fixed deposits and gold deposits contribute to this historic milestone.