കൊതുകിലെ മുട്ടയിലിട്ട് കൊല്ലും

ആക്രമിക്കാൻ തയാറായി  പറന്നു നടക്കുന്ന കൊതുകുകളെയല്ലേ നിലവിലുള്ള കൊതുകുനാശിനികൾ തുരത്തൂ? ഇതാ കൊതുകുകളുടെ പ്രജനന കേന്ദ്രം ട്രാക്ക് ചെയ്തു നശിപ്പിക്കാൻ വരുന്നു ഇന്ത്യൻ സ്പൈ സാറ്റലൈറ്റ് സാങ്കേതികവിദ്യ.  കൊൽക്കത്ത ആസ്ഥാനമായുള്ള സിസിർ റഡാർ എന്ന സ്പേസ് ടെക്നോളജി സ്റ്റാർട്ടപ്പാണ് പുതിയ രീതി പരീക്ഷിക്കുന്നത്.  സ്പൈ സാറ്റലൈറ്റ് ടെക് എന്ന പുതിയ സാങ്കേതികവിദ്യ  കൊതുകിന്റെ ഉറവിടങ്ങൾ  ട്രാക്ക് ചെയ്ത് നശിപ്പിക്കും. വെള്ളത്തിലാണ് കൊതുകുകൾ പ്രജനനം നടത്തുന്നത്. ആ ഇടങ്ങൾ  ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിച്ച് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ഈ സ്ഥലങ്ങൾ കണ്ടെത്തുവാനായി സിസിർ റഡാർ അതിന്റെ ഹൈ-എൻഡ് ഹൈപ്പർ-സ്പെക്ട്രൽ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇന്ത്യയുടെ ചാര ഉപഗ്രഹങ്ങളുടെ പിതാവും അഹമ്മദാബാദിലെ ഐഎസ്ആർഒയുടെ ബഹിരാകാശ ആപ്ലിക്കേഷൻ സെൻ്റർ മുൻ ഡയറക്ടറും ആയ തപൻ മിശ്രയാണ്  സിസിർ റഡാറിൻ്റെ സ്ഥാപകൻ.

ലാർവ കണ്ടെത്തുന്ന ക്യാമറ

കൊൽക്കത്ത ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ട്-അപ്പ് സിസിർ റഡാർ കണ്ടെയ്നറുകളിലും ജലാശയങ്ങളിലും കൊതുക് ലാർവ ഉണ്ടോ എന്ന് കണ്ടെത്താൻ ഹൈ-എൻഡ് ഹൈപ്പർ-സ്പെക്ട്രൽ ഇമേജിംഗ് സാങ്കേതികവിദ്യ വിന്യസിച്ചിട്ടുണ്ട്. പ്രത്യേകമായി  നിർമ്മിച്ച ക്യാമറകൾ ഡ്രോണുകളിൽ വിന്യസിച്ചാണ് നിരീക്ഷണം. ഹൈപ്പർസ്‌പെക്ട്രൽ ഇമേജിംഗിലൂടെ കൊതുക് ലാർവകളെ കണ്ടെത്തുന്നതിൻ്റെ പ്രാരംഭ ഫലങ്ങൾ  സിസിർ റഡാർ പങ്കുവച്ചിട്ടുണ്ട്. ഡ്രോണിൽ നിന്നുള്ള ഹൈപ്പർസ്‌പെക്ട്രൽ ഇമേജർ ലാർവകളെ ഒരു അഞ്ച് നില ബ്ലോക്കിൻ്റെ ഉയരത്തിന് തുല്യമായ 15 മീറ്റർ ഉയരത്തിൽ നിന്ന് ചിത്രീകരിച്ചു.  വെള്ളത്തിലെ കൊതുക് ലാർവകളുടെ ഉറവിടങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനും കീടനാശിനികൾ തളിക്കുന്നതിനും  ഈ ഗവേഷണം വളരെയധികം സഹായിക്കുമെന്ന്  സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

കൊതുക് കൊല്ലുന്നത് പ്രതി വർഷം 60,000 പേരെ

“കൊതുകിനെ നശിപ്പിക്കാനുള്ള അനാവശ്യമായ ഇപ്പോഴത്തെ കീടനാശിനി തളിക്കൽ രീതി നമ്മുടെ ജലാശയങ്ങളേയും ജലജീവികളേയും  വിഷലിപ്തമാക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ലാർവകളുള്ള കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കാനാകും. നമ്മുടെ ഗവേഷണം ലാർവ ഘട്ടത്തിൽ തന്നെ കൊതുകുകളുടെ ഭീഷണി ഇല്ലാതാക്കാനും നമ്മുടെ പരിസ്ഥിതിക്ക് ഗുണം ചെയ്യാനും സഹായിക്കും, മാത്രമല്ല ആഗോളതലത്തിൽ 250 ദശലക്ഷം ആളുകൾ കൊതുക് മൂലം അസുഖബാധിതരാകുന്നു എന്ന് ശ്രദ്ധിക്കേണ്ടതാണ്. 85 രാജ്യങ്ങളിൽ 600,000 പേരാണ് ഓരോ വർഷവും കൊതുകുമൂലം പകരുന്ന അസുഖങ്ങൾ ബാധിച്ച്  മരിക്കുന്നത്.”സിസിർ റഡാറിൻ്റെ സ്ഥാപകൻ തപൻ മിശ്ര പറയുന്നു.

As temperatures rise and monsoon rains bring relief from the scorching heat, one perennial menace continues to plague communities across India: mosquitoes. However, a Kolkata-based startup, Sisir Radar, has embarked on a promising mission to combat this age-old problem using sophisticated spy and surveillance satellite technology.

Mosquitoes, notorious for breeding in stagnant water, have long eluded traditional detection methods. Yet, Sisir Radar has ingeniously repurposed hyper-spectral imaging technology, originally designed for surveillance purposes, to identify mosquito breeding sites with unprecedented accuracy. By deploying custom-made cameras mounted on drones, the startup can detect the presence of mosquito larvae in containers and water bodies, revolutionizing mosquito control strategies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version