നിങ്ങൾ കൊച്ചിയിൽ ആണോ? ഒന്ന് ചുറ്റിക്കറങ്ങണോ.. വഴിയുണ്ട്. മൊബൈലിൽ YULU ആപ്പ് ഡൌൺ ലോഡ് ചെയുക. നിരത്തി വച്ചിരിക്കുന്ന ലുലു പേഴ്സണൽ ഇലക്ട്രിക് സ്കൂട്ടറിൽ QR കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്തുക. എന്നിട്ട് സ്കൂട്ടറുമായി നേരെ കുമ്പളങ്ങി നോർത്ത് ചെറായി ആലുവ, മറൈൻഡ്രൈവ് വരെ ഒന്ന് കറങ്ങി ലുലുവിലോ, ഫോറം മോളിലോ കയറി വരാം.
യുലു ബൈക്ക് ഓടിക്കാൻ ലൈസൻസും വേണ്ട ഹെൽമറ്റും വേണ്ട.
ബംഗളുരുവിൽ പരീക്ഷിച്ചു വിജയിച്ച യുലു റെന്റ് ബൈക്ക് സംവിധാനമാണ് കൊച്ചിയിലെത്തിയത്. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ യുലു തങ്ങളുടെ ആദ്യത്തെ പേഴ്സണൽ ഇലക്ട്രിക് സ്കൂട്ടറായ Yulu Wynn ആണ് 55,555 രൂപ പ്രാരംഭ വിലയിൽ കൊച്ചിയിൽ വിൽപ്പനയ്ക്കും വെച്ചിരിക്കുന്നത്. RTO, ഇൻഷ്വറൻസ് ചാർജ്ജുകളെല്ലാം കൂട്ടി റോഡിലിറങ്ങുമ്പോൾ ഏതാണ്ട് 60.000 രൂപയ്ക്ക് അടുത്താകും. 999 രൂപയ്ക്ക് ആപ്പ് വഴി ബുക്ക് ചെയ്യാം. ബാറ്ററി സബ്സ്ക്രിപ്ഷൻ മോഡലിലാണ് വിൻ വിപണിയിലെത്തിയിരിക്കുന്നത്.
നിങ്ങളുടെ റൈഡിനെ മാറ്റുന്ന ഫീച്ചറുകൾ യുലുവിലുണ്ട്
മെലിഞ്ഞതും സ്റ്റെപ്പ് ത്രൂവുമായ രൂപകൽപ്പനയാണ് യുലുവിന്. കീലെസ്സ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യണമെങ്കിൽ yulu ആപ് വഴി മാത്രമേ സാധിക്കുകയുള്ളു. ഇതിന് മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകളും 110 എംഎം ഡ്രമ്മുകളും ടെലിസ്കോപ്പിക് ഫോർക്കും ട്വിൻ റിയർ ഷോക്കും ലഭിക്കുന്നു. ഇതിന് 24.9 kmph വേഗത നൽകുന്ന 250W ഹബ് മൗണ്ടഡ് മോട്ടോറുണ്ട്, കൂടാതെ 0.9kWh ബാറ്ററി 68km എന്ന ഡ്രൈവിംഗ് സൈക്കിൾ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഫ്ലെക്സിബിൾ ബാറ്ററി സബ്സ്ക്രിപ്ഷൻ മോഡിൽ ചാർജ് തീർന്നാൽ മാറ്റി വയ്ക്കാവുന്ന ബാറ്ററി സംവിധാനമാണുള്ളത്. ഒരു ഓപ്ഷണൽ ആക്സസറിയായി ഹോം ചാർജർ കൂടി വാഗ്ദാനം ചെയ്യുന്നു. ഫോൺ വഴി നിയന്ത്രിക്കാവുന്ന സ്മാർട്ട് പോർട്ടബിൾ ചാർജർ ഉപയോഗിച്ച് എവിടെ പോയാലും ഈ സ്കൂട്ടർ ചാർജ് ചെയ്യാം.
Discover how to explore Kochi hassle-free with Yulu’s personal electric scooters. Download the Yulu app, scan the QR code, and ride to popular destinations like North Cherai, Aluva, and Marine Drive.