പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എഡ്വിന് ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്ജിന് പ്രൊജക്ടാണ് മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തെരഞ്ഞെടുത്തത്. ഇവര്‍ വികസിപ്പിച്ചെടുത്ത വോയിസ് ബേസ്ഡ് സേര്‍ച്ച് എന്ജിന് പ്രൊജക്ട്, മാനുവല്‍ ജോലികളെ ഓട്ടോമേഷൻ ചെയ്യാന്‍ സഹായിക്കും. ടീമിന് നാല്പതിനായിരം രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു.
കാസര്‍കോഡ് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അന്‍ഷിഫ് ഷഹീര്‍,ആസിഫ് എസ് എന്നിവര്‍ അടങ്ങിയ ടീം ടെക് ടൈറ്റന്‍സ് ഒന്നാം റണ്ണര്‍ അപ്പും പാലാ സെന്റ്. ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ് & ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് & ഡാറ്റാ സയന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജൂഡിന് അഗസ്റ്റിന്, അഭിജിത് പി.ആര്, വിഷ്ണു പ്രസാദ് കെ.ജി എന്നിവരടങ്ങുന്ന ടീം എ.ഐ ജാവ് രണ്ടാം റണ്ണര്‍ അപ്പും ആയി. ഇരു ടീമുകളും ഇരുപതിനായിരം രൂപ വീതം പാരിതോഷികവും ട്രോഫിയും നേടി.
കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി കാഡ് സെൻ്ററിൻ്റെ ടെക് ഡിവിഷനായ ലൈവ് വയര്‍ ആണ് കൊച്ചിയില്‍ പൈത്തണ്‍ കോഡിങ് മത്സരം സംഘടിപ്പിച്ചത്.
ടെക്നോളജി വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പ്രമുഖ സ്ഥാപനമായ ലൈവ് വയര്‍, സംഘടിപ്പിച്ച ‘ലൈവ് വയര്‍ ഹാക്കഞ്ചേഴ്സ് ‘ കേരള എഡിഷന് ഫൈനല്‍ മത്സരം സാങ്കേതിക വിദ്യയിലെ നൂതനമായ ആശയങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
ഒന്നാം റൗണ്ടില്‍ കേരളത്തിലുടനീളമുള്ള 96 കോളേജുകളില്‍ നിന്നായി 3700ലധികം വിദ്യാര്‍ത്ഥികളും രണ്ടാം റൗണ്ടില്‍ 940 വിദ്യാര്‍ത്ഥികള്‍ 340 ടീമുകളായി പങ്കെടുത്തു. ഫൈനലില്‍ 33 ടീമുകളിലായി 94 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.കാലാനുസൃതമായ മാറ്റം എന്ന നിലയിലാണ് തത്സമയം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുള്ള പ്രോഗ്രാമര്‍മാരെ സൃഷിക്കുകയും യുക്തിസഹമായ ചിന്താശേഷി വികസിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ഇവന്റായി ഹാക്കഞ്ചേഴ്സ് സംഘടിപ്പിച്ചത്.
ടങ്ങില്‍ അമൃത വിശ്വ വിദ്യാ പീഠത്തിലെ റോബോട്ടിക്സ് ആന്‍ഡ് എച്ച്.ടി ലാബ്സ് മേധാവി ഡോ. രാജേഷ് കണ്ണന് മേഗലിംഗം, കാബോട്ട് ടെക്നോളജി സൊല്യൂഷന്‍സ് ഇന്‍ കോര്‍പ്പറേറ്റിലെ വി.പി ടെക്നോളജി ഓപ്പറേഷന്‍സ് പ്രദീപ് പണിക്കര്‍, ഡോ.മേഗലിഗം,പണിക്കര്‍, ലൈവ് വയറിന്റെ സി.ഒ.ഒ ഷിബു പീതാംബരന്, നാസ്കോം ഫ്യൂച്ചര്‍ സ്കില്‍സ് പ്രൈം പ്രതിനിധി ഊര്‍മ്മിള എന്നിവര്‍ പങ്കെടുത്തു.
A team of students from St. Joseph’s College of Engineering and Technology in Pala took first place in the Kerala edition of Hackengers. Their voice-based search engine initiative will assist in automating manual tasks.