ശ്രീധർ വെമ്പു ഇന്ത്യൻ ഐടി മേഖലയിൽ പ്രമാണിയാണെങ്കിലും രാധാ വെമ്പുവിനെ പറ്റി അധികമാരും കേട്ടിട്ടല്ല. സ്വപ്രയത്നം കൊണ്ട് സമ്പന്നരായ ഇന്ത്യൻ വനിതകളിൽ ഒരാളാണ് സോഹോ കോർപ്പറേഷൻ സോഫ്റ്റ്വെയർ കമ്പനിയുടെ സഹസ്ഥാപക രാധ വെമ്പു. ശ്രീധർ വെമ്പുവിന്റെ സഹോദരി. ഐടി മേഖലയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ ഇന്ത്യക്കാരി. ഫോർബ്സ് കണക്കുകൾ പ്രകാരം 27540 കോടി രൂപയുടെ ആസ്തിയുള്ള ഏറ്റവും ധനികയായ വനിതയാണ് ഈ 51-കാരി.
ക്ലൗഡിൽ ബിസിനസ് സോഫ്റ്റ്വെയർ വാഗ്ദാനം ചെയ്യുന്ന സോഹോ കോർപ്പറേഷൻ്റെ ഓഹരിയിൽ നിന്നാണ് രാധ വെമ്പുവിന് ഇത്ര ആസ്തി ലഭിച്ചത്. 1996-ൽ ജ്യേഷ്ഠൻ ശ്രീധർ വെമ്പുവിനൊപ്പം കമ്പനി സ്ഥാപിച്ചു, 1996-ൽ അഡ്വെൻറ് നെറ്റ് എന്ന പേരിലും ബിസിനസ് ആരംഭിച്ചു.
ഐഐടി ബിരുദധാരിയായ അവർ ഇൻഡസ്ട്രിയൽ മാനേജ്മെൻ്റ് വിദഗ്ധ കൂടിയാണ് . രാധ വെമ്പു സോഹോ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ്.
ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാർഷിക എൻജിഒയുടെ ഡയറക്ടർ കൂടിയാണ് ഇവർ. ഹൈലാൻഡ് വാലി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും ഇവർക്കുണ്ട്.