ഇൻഹെറിറ്റൻസ് ടാക്സ് (inheritance tax) സംവാദമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പാദത്തിൽ ഉയരുന്ന വിഷയം. രാജ്യത്തെ പണക്കാരുടെ സമ്പത്ത് പാവങ്ങൾക്കും കിട്ടണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശവും ഇൻഹെറിറ്റൻസ് ടാക്സ് ചുമത്തണമെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചീഫ് സാം പിത്രാദോയുടെ കമന്റും വലിയ വിമർശനത്തിനാണ് വഴിവെച്ചത്. രാജ്യത്ത് 2.5 ശതമാനത്തോളം ആളുകളാണ് ഇൻകംടാക്സ് അടക്കുന്നത്. അവരുടെ സമ്പത്താകട്ടെ പല അസറ്റുകളിലും, വീട്, ബിസിനസ്സ് തുടങ്ങിയവയിലെ നിക്ഷേപവുമാണ്. അവരുടെ ഈ സമ്പത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യണമെങ്കിൽ അവരുടെ സ്വത്ത് കണ്ട് കെട്ടണം, അല്ലെങ്കിൽ പിടിച്ചെടുക്കണം. ഇത് രാജ്യത്തെ സാമ്പത്തിക അസ്ഥിരതയിലേക്കല്ലേ തള്ളിവിടുക? സാമ്പത്തിക വിദഗ്ധനായ ഗൗതം സെൻ ചോദിക്കുന്നു.
ആവറേജിന് മുകളിൽ സമ്പന്നരായ12 ലക്ഷം പേരുടെ സ്വത്ത് 102 കോടി ആളുകൾക്ക് വിതരണം ചെയ്യണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്. അതുപോലെ സാം പിത്രോദ പറയുന്നത് ഇൻഹെറിറ്റൻസ് ടാക്സിനെ കുറിച്ചാണ്. അങ്ങനെ വന്നാൽ രാജ്യത്തെ വ്യവസായികളും ബിസിനസ്സ്കാരും രാജ്യം വിടും. അവർ ദുബായിൽ പോയി സെറ്റിലാകും. ടാറ്റ, റിലയൻസ്, അംബാനി, മഹീന്ദ്ര തുടങ്ങിയ കോർപ്പറേറ്റുകൾ രാജ്യം വിട്ട് പോകാനാണോ പിത്രോദ ആഗ്രഹിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധനായ ഗൗതം സെൻ ചോദിച്ചു. 12 ലക്ഷം ഇന്ത്യക്കാരുടെ പേർസണൽ അസറ്റ് ഇല്ലാതാക്കാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ രാജ്യത്തിന്റെ ശത്രുവാണെന്നും ഗൗതം സെൻ തുറന്നടിച്ചു.
കൃത്യമായി GSTയും ഇൻകം ടാക്സും പിരിച്ച് സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, രാജ്യത്തിന്റെ പൊതു സംവിധാനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെല്ലാം വൻ മുന്നേറ്റം നടക്കുന്നു. ഇതെല്ലാം പണക്കാരന്റെ ടാക്സും ബിസിനസ്സ്കാരിൽ നിന്ന് പിരിച്ച ജിഎസ്ടി-യും കൊണ്ടാണ്. ഇതാണ് യഥാർത്ഥ വെൽത്ത് ഡിസിട്രിബ്യൂഷനെന്നും ഗൗതം സെൻ പറഞ്ഞു.
രാജ്യത്തെ ബിസിനസ്സ് സമൂഹം ഉൾപ്പെടുന്ന ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസ് ആകെ ജനസംഖ്യയുടെ 1.5% ത്തിനും താഴെയാകും. അവരുടെ സമ്പത്ത് പിടിച്ച് ബാക്കി 98% ആളുകൾക്ക് നൽകുന്നത് ഏത് രീതിയിലാണ് വികസനം കൊണ്ടുവരുന്നത്? ഇത് പാവപ്പെട്ടവരെ എങ്ങനെ ഉദ്ധരിക്കും? പ്രായോഗികമായ ഒരു നിർദ്ദേശമാണോ ഇവർ പറയുന്നതെന്നും സെൻ ചോദിച്ചു. രാഹുൽ ഗാന്ധിയുടേയും സാംപിത്രോദയുടേയും നിർദ്ദേശത്തോട് പരിഹാസ രൂപേണയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇൻഹെറിറ്റൻസ് ടാക്സ് കൊണ്ട് കോൺഗ്രസ് ഉദ്ദേശിക്കുന്നത് പണാപഹരണമാണ്. പിന്നെ അദ്ദേഹം ഇൻഷ്വറൻസ് കമ്പനിയുടെ പരസ്യം വാചകം ഉദ്ധരിച്ചു, സിന്ദഗീ കേ സാഥ് ഭീ, സിന്ദഗീ കേ ബാദ് ഭീ, ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും വ്യക്തികളെ ചൂഷണം ചെയ്യുകയാണ് കോൺഗ്രസ് എന്നും മോദി പരിഹസിച്ചു.
The contentious issue of reintroducing inheritance tax in India, its proponents’ calls for wealth redistribution, and skeptics’ concerns about economic stability. Learn about the complexities and historical context of this debate.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.