മെട്രോ പാസ് ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം

ഡിജിറ്റൽ ടിക്കറ്റിംഗിനായി ഗൂഗിളുമായി കൈകോർത്ത് കൊച്ചി മെട്രോ. കൊച്ചി മെട്രോ ടിക്കറ്റ് ഇനി യാത്രക്കാർക്ക് ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാം. ഒന്നിലധികം ദിവസം കൈവശം വയ്‌ക്കേണ്ട യാത്രാ പാസുകൾ ഇനി ഗൂഗിൾ വാലറ്റിൽ സുരക്ഷിതമായിരിക്കും. പുതിയ സേവനത്തോടെ ഡിജിറ്റല്‍ ടിക്കറ്റിങ് രംഗത്ത് കൊച്ചി മെട്രോ ഒരു പടി കൂടി മുന്നിലെത്തിക്കഴിഞ്ഞു.

ഗൂഗിള്‍ വാലറ്റില്‍  ഇന്ത്യയില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ട മെട്രോ സര്‍വീസാണ് കൊച്ചി മെട്രോ. മെട്രോ ഉപയോക്താക്കൾക്കായി ഡിജിറ്റൽ ടിക്കറ്റിംഗ് ഓപ്ഷനുകൾ വർദ്ധിപ്പിക്കുന്നതിന് ഗൂഗിൾ വാലറ്റും കെഎംആർഎല്ലും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.

Google Wallet-KMRL സേവനങ്ങളുടെ സംയോജന മേൽനോട്ടം കൊച്ചി ആസ്ഥാനമായ പ്രൂഡൻ്റ് ടെക്നോളജീസ് ആണ് നടപ്പാക്കുന്നത്.  

ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, മൂവി ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്ക് ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്.

മെട്രോ ഉപയോക്താക്കൾക്ക് യാത്രാനുഭവം വർധിപ്പിക്കുന്നതിനും ടിക്കറ്റ് ആക്‌സസ് ചെയ്യുന്നതിനും  ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന്  KMRL മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ജനങ്ങളുടെ ദൈനംദിന ജീവിതം ലളിതമാക്കുന്നതിന് നൂതനവും സൗകര്യപ്രദവുമായ അനുഭവങ്ങൾ ഗൂഗിൾ ഇന്ത്യയിലേക്കു  കൊണ്ടുവരുന്നുവെന്ന് ഗൂഗിളിലെ ആൻഡ്രോയിഡ് ജിഎം ആൻഡ് ഇന്ത്യ എഞ്ചിനീയറിംഗ് ലീഡ് രാം പപട്‌ല പറഞ്ഞു.

Kochi Metro’s collaboration with Google Wallet is revolutionizing digital ticketing, allowing passengers to store tickets securely and conveniently in their mobile devices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version