എളുപ്പമല്ല, അങ്ങനെയൊരു ബിസിനസ്സ് സൗധം പണിതുയർത്താൻ! കേവലം ഒരു രാഷ്ട്രീയപാർട്ടിയേയോ, നേതാവിനെയോ ചുറ്റിപ്പറ്റി അവരുടെ കനിവിലോ, കണ്ണടച്ചുകൊടുത്തപ്പോൾ കിട്ടിയ ആനുകൂല്യത്തിലോ അല്ല റിലയൻസ് വളർന്നത്. കോൺഗ്രസിന്റെ ഭരണത്തിൻ കീഴിൽ, പെട്രോകെമിക്കലുകളുടെയും ഓയിൽ റിഫൈനറി ബിസിനസ്സിന്റേയും ശിൽപിയായിരുന്നു റിലയൻസ് എങ്കിൽ, ബിജെപി ഭരണ കാലത്ത്, അത് ഒരു ടെലികോം ഭീമനും റീട്ടെയിൽ പവർഹൗസും ആയി വളർന്നു!
ടെലികോം സെക്ടറിൽ Jio, റീട്ടെയിൽ രംഗത്ത് Reliance Retail എനർജി മേഖലയിൽ Oil, Chemicals, Green Energy ബ്രാൻഡുകൾ, ഫിനാൻഷ്യൽ സർവ്വീസിൽ Jio Financial, മീഡിയയിൽ Network18 & Viacom18… ബിസിനസ്സിന്റെ ആഴവും പരപ്പും കൊണ്ട് സങ്കീർണ്ണമായ, സംരംഭങ്ങളുടെ സ്വഭാവം കൊണ്ട് ലോകത്തെ ഏറ്റവും വൈവിദ്ധ്യമായ ബിസിനസ്സ് ശൃംഘല ഏതാണെന്ന് ചോദിച്ചാൽ അത് ഒരു പേര് മാത്രം! റിലയൻസ് !. യുദ്ധവിമാനങ്ങളും, ടോർപ്പിഡോകളും, സബ്മറൈനുകളും ഒക്കെ ചേർത്തുവെച്ച് സർവ്വായുധ പാണിയായ യുദ്ധക്കപ്പലിന്റെ ഫ്ലീറ്റാണ് നമ്മുടെ ടാറ്റ എങ്കിൽ, ഫുള്ളി ലോഡഡായ എന്തിനും പോന്ന F-35 ലൈറ്റിനിംഗ് ഫൈറ്റർജെറ്റാണ് റിലയൻസ്! 20 ലക്ഷം കോടിയുടെ മാർക്കറ്റ് വാല്യുവോടെ ഇന്ത്യൻ കോർപ്പറേറ്റുകളിൽ രാജാധിരാജൻപദം അലങ്കരിക്കുന്ന റിലയൻസ്. ധിരുബായ് അംബാനി എന്ന വിഷനറിയായ സംരംഭകൻ വിത്തിട്ട് വളർത്തിയ, മുകേഷ് അംബാനി എന്ന ചക്രവർത്തി പരിധികളില്ലാതെ വിളവെടുത്ത് മഹാവൃക്ഷമാക്കി പരിപാലിച്ചെടുത്ത റിലയൻസ്! 20 ലക്ഷം കോടിയുടെ വിപണി മൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ്..
റിലയൻസിന്റെ മൂല്യമായ 20 ലക്ഷം കോടിയെ 500 രൂപ നോട്ടാക്കി, അത് അടുക്കിവെച്ചാൽ ചന്ദ്രനെ തൊടാം! നിങ്ങളുടെ സിം കാർഡ് മുതൽ അടുക്കളയിൽ വേവുന്ന ബിരിയാണി മസാല വരെ, നമ്മുടെ വാഹനത്തിലെ പെട്രോൾ മുതൽ വാർഡ്രോബിലെ ലെഗ്ഗിംഗ്‌സ് വരെ മുകേഷ് ഭായിക്ക് കൃത്യമായി വരുമാനം കൊടുത്തുകൊണ്ടിരിക്കുന്നു. നമ്മൾ റിലയൻസിൽ ജോലി ചെയ്യുന്നില്ലായിരിക്കാം, പക്ഷേ നമ്മുടെ പണം റിലയൻസിന് വേണ്ടി ഓരോ നിമിഷവും ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
പെട്രോളും, പോളിസ്റ്റർ ഷർട്ടും, പൈപ്പും, പിവിസിയും, പാക്കിംഗ് മെറ്റീരിയലും, പാവാടയും , പട്ടുനൂലും, പതക്കവും മുതൽ പടക്കോപ്പും പടക്കപ്പലും വരെ നീളുന്ന പരിധികളില്ലാത്ത പല പദ്ധതികൾ.. പണം വാരുന്ന പകിട പോലെ പല കാലം കൊണ്ട് വളർന്ന് പന്തലിച്ച റിലയൻസ്! ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്സ് പോലെയുള്ള പല സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ ജിഡിപിയേക്കാൾ റിച്ച് ആയ റിലയൻസ്!
റിലയൻസിനെ ഒഴിവാക്കി ലോകോത്തര ബ്രാൻഡിലേക്ക് പോകാമെന്ന് വെച്ചാൽ ജിമ്മി ചൂ, അർമാനി, ഹ്യൂഗോ ബോസ്, ബലെൻസിയാഗ തുടങ്ങിയ ഫോറിൻ ബ്രാൻഡുകളുടെ ഇൻഡ്യൻ വിൽപ്പനാവകാശം റിലയൻസിനാണ്. ചുരുക്കത്തിൽ റിലയൻസ് ഒരു ബിസിനസ്സ് ഗ്രൂപ്പല്ല, ഗ്യാലക്സിയാണ്! അതിലെ സൂര്യനെപ്പോലെ മുകേഷ് അംബാനി ! ജിയോ മുതൽ പുതിയ ഹൈഡ്രജൻ ഇന്ധന സംരംഭം വരെ മുകേഷ് അംബാനിയെ വലം വയ്ക്കുന്ന പണം പെരുക്കുന്ന ഗ്രഹങ്ങളാകുന്നു! അതുകൊണ്ട് റിലയൻസ് ഗ്രൂപ്പ് എന്ന് പറഞ്ഞാൽ ഇങ്ങനെ തിരുത്തണം- വെറും ഗ്രൂപ്പല്ല ബ്രോ, ഫോണിലെ ഡാറ്റ മുതൽ ഡിറ്റർജെന്റും, ഡ്രസും, എന്തിന് നാട്ടുമ്പുറത്തെ ടൂവീലറുകളിലെ പെട്രോൾ വരെ വിൽക്കുന്ന വിദഗ്ധനായ വ്യാപാരി!
സുഗന്ധവ്യഞ്ജനങ്ങളും പോളിസ്റ്റർ നൂലും വിറ്റുകൊണ്ട് 1950-കളുടെ മധ്യത്തിൽ ധിരുബായ് അംബാനി തുടങ്ങിയ ഒരു ട്രേഡിംഗ് കമ്പനി ആറര പതിറ്റാണ്ടിനിപ്പുറം 20 ലക്ഷം കോടി മൂല്യമുള്ള വടവൃക്ഷമായെങ്കിൽ അത് ഇക്കാലമത്രയും ശ്രദ്ധാപൂർവ്വം അതേസമയം അങ്ങേയറ്റം ഗൗരവത്തോടെ നടത്തിയ ബിസിനസ്സ് കൊണ്ട് തന്നെയാണ്. 1977-ൽ ഐപിഒ-യിലേക്ക് റിലയൻസ് പോകുമ്പോ കേവലം വിരലിലെണ്ണവാുന്ന കമ്പനികൾ മാത്രമേ ഒരു വർഷം ഐപിഒയ്ക്ക് ശ്രമിച്ചിരുന്നുള്ളൂ. 45 വർഷം മുമ്പ്, ബാങ്ക് ലോണിനേക്കാൾ ബിസിനസ്സ് എക്സ്പാൻഷന് ഓഹരി വിപണിയാണ് ബ്രില്യന്റ് എന്ന് മനസ്സിലാക്കിയ ധിരുബായിയുടെ മകന് ഇന്ത്യയിലെ ഏറ്റവും വലയി ബിസിനസ്സാക്കി റിലയൻസിനെ വളർത്താതിരിക്കാൻ ആകുമോ? റിലയൻസിന് വളരാതിരിക്കാൻ ആകുമോ? അങ്ങനെ വളർന്നാണ് 20 ലക്ഷം കോടിയായത്. ഓട് പൊളിച്ച് കട്ടെടടുത്ത മുതലിലല്ല റിലയൻസ് ബിസിനസ്സിന്റെ ആധിപത്യം തീർത്തതെന്ന് അറിയണം. അവസരങ്ങൾ ഉപയോഗിച്ചു, ബിസിനസ്സുകൾക്ക് വേലി കെട്ടിയില്ല, സ്വയം ഇന്നതേ ചെയ്യൂ എന്ന് വാശിപിടിച്ചില്ല പകരം ഇന്ത്യയാകെ വളരാൻ കെൽപ്പുള്ള ബിസിനസ്സിലേക്ക് കടന്നു, നഗരത്തിലും ഗ്രാമത്തിലും എല്ലാവർക്കും ദിവസേന വിൽക്കാൻ പറ്റുന്ന പ്രൊഡക്റ്റുകൾ അവതരിപ്പിച്ചു, അത് രാജ്യമാകെ എത്താൻ ഓരോ ദിവസവും വേണ്ടത് ചെയ്തു. നല്ല എക്സിക്യൂട്ടീവ്സിനെ സിഇഒ മാരാക്കി. ഡയറക്ടർ ബോർഡിൽ വിഷനറിയായവരെ കൊണ്ടുവെച്ചു.
എളുപ്പമല്ല, അങ്ങനെയൊരു ബിസിനസ്സ് സൗധം പണിതുയർത്താൻ! കേവലം ഒരു രാഷ്ട്രീയപാർട്ടിയേയോ, നേതാവിനെയോ ചുറ്റിപ്പറ്റി അവരുടെ കനിവിലോ കണ്ണടച്ചുകൊടുത്തപ്പോൾ കിട്ടിയ ആനുകൂല്യത്തിലോ അല്ല റിലയൻസ് വളർന്നത്. കോൺഗ്രസിന്റെ ഭരണത്തിൻ കീഴിൽ, പെട്രോകെമിക്കലുകളുടെയും ഓയിൽ റിഫൈനറി ബിസിനസ്സിന്റേയും ശിൽപിയായിരുന്നു റിലയൻസ് എങ്കിൽ, ബിജെപി ഭരണ കാലത്ത്, അത് ഒരു ടെലികോം ഭീമനും റീട്ടെയിൽ പവർഹൗസും ആയി വളർന്നു! കേന്ദ്രം ഭരിക്കുന്ന മുന്നണിക്ക് അഭിമതരായി നിൽക്കാനും മാറി മാറി വരുന്ന സർക്കാരുടെ പോളിസികൾക്ക് അനുസരിച്ച് സ്വയം നവീകരിക്കാനും ലക്ഷ്യങ്ങളുടെ മൂർച്ഛ കൂട്ടാനും റിലയൻസിനായി. ലോകത്ത് ഏത് രാജ്യത്തും അങ്ങനെയാണ്. രാജ്യങ്ങളുടെ വളർച്ചയിൽ കോർപ്പറേറ്റുകളുടെ റോൾ മനസ്സിലാക്കിയതിനാലോണല്ലോ കാൾ മാർക്സ് പോലും മുതലാളിത്തത്തെ അന്ധമായി വെറുക്കാതിരുന്നത്. അതിന്റെ സർഗ്ഗാത്മകതയെയും ലോകത്തെ മാറ്റാനുള്ള ശക്തിയെയും അദ്ദേഹം അഭിനന്ദിച്ചത്.- അങ്ങനെയല്ല എന്ന് പലരും വാദിച്ചാലും! അതുകൊണ്ടാണ് എൻവിഡിയ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കോർപ്പറേറ്റുകൾ അമേരിക്കയുടെ നട്ടെല്ലായി മാറുന്നത്. ടെൻസെന്റും അലിബാബയും ഐസിബിസി-യും ചൈനയുടെ മുഖമായി മാറുന്നത്? റിലയൻസ് ഇന്ത്യയുടെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനിയായി മാറിയത് അവരുടെ അത്യധ്വാനം കൊണ്ടാണ്. രാഷ്ട്രീയ പിന്തുണയും കുറച്ച് പണവും ഉണ്ടെങ്കിൽ ആർക്കും ആകാവുന്ന ഒന്നല്ല കോർപ്പറേറ്റ് ബിസിനസ്സിലെ മേധാവിത്വം എന്നത്! അത് മനസ്സിലാക്കാൻ മറ്റെങ്ങും പോകേണ്ട! മുകേഷിന്റെ അനുജൻ അനിലിലേക്ക് നോക്കിയാൽ മതി! ആഗ്രഹം അത്യാഗ്രഹമാകുകകയോ, കോർപ്പറേറ്റ് ലോകത്തെ വെള്ളിവെളിച്ചം തലയ്ക്ക് പിടിക്കുകയോ ചെയ്താൽ കുടുംബപാരമ്പര്യമോ, ഓഹരി ഭാഗം വെച്ച് കിട്ടിയ കോടികളോ, അപ്പന്റെ കേമത്തമോ, ഒരാൾക്ക് വളരാൻ പോയിട്ട് ഉള്ളത് നിലനിർത്താൻ പോലുമാകില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സംരംഭകന്റെ അനുജന്റെ ജീവിതം തെളിവായി നിൽക്കുന്നു!
അങ്ങനെ മറ്റൊരാൾക്ക് അനുകരിക്കാനാകാത്ത ബിസിനസ്സ് സാമ്രാജ്യമായി മാറിയ മുകേഷിന്റെ റിലയൻസ് ഇന്ന് ഓരോ വർഷവും 30 കോടിയോളം കസ്റ്റമേഴ്സിനെ ചേർത്തുനിർത്തുന്നു. പാകിസ്ഥാന്റെ ജനസംഖ്യേക്കാൾ കൂടുതലാണ് റിലയൻസിന്റെ വാർഷിക കസ്റ്റമേഴ്സ് എന്നറിയണം. ഒരു രാജ്യം പോലെ ഒരു കോർപ്പറേറ്റ്! ലോകത്തെ ആദ്യ 100 കോർപ്പറേറ്റ് ശക്തികളിൽ ഒന്നായി ടൈംസ് മാഗസിന്റെ ലിസ്റ്റിലുള്ള കമ്പനി, റിലയൻസ്!
ഇന്ത്യയിലെ ഒന്നാം നമ്പരായ ഈ കോർപ്പറേറ്റിന്റെ അടുത്ത അവകാശികൾക്ക് ഈ ലെഗസി തുടരാനാകുമോ? മുകേഷിന്റെ മക്കളായ ആകാശ് അംബാനിക്കും, ഇഷ അംബാനിക്കും, അനന്ദ് അംബാനിക്കും പിതാവിന്റേയും മുത്തച്ഛന്റേയും അസാധ്യമായ ബിസിനസ്സ് ബുദ്ധി ഉണ്ടോ? മുകേഷ് അംബാനി റിലയൻസിനെ ഇന്ത്യയിലെ ഒന്നാം നമ്പരാക്കിയെങ്കിൽ 3 മക്കൾക്ക് റിലയൻസിനെ ലോകത്തെ മികച്ച കോർപ്പറേറ്റാക്കി മാറ്റാനാകുമോ? റിലയൻസിലെ സക്സസർ പ്ലാൻ വളരെ നേരത്തേ മുകേഷ് നടപ്പാക്കി തുടങ്ങുമ്പോൾ കേവലം 30ഉം 33-ഉം വയസ്സേയുള്ളൂ മക്കൾക്ക്. 20 ലക്ഷം കോടി മൂല്യമുള്ള ഒരു കോർപ്പറേറ്റിനെ അതിന്റെ അമരത്ത് നിന്ന് നയിച്ച് പഠിക്കാനുള്ള സമയമായാണോ മുകേഷ് മക്കൾക്ക് കുറിച്ച് വച്ചിരിക്കുന്നത്?
മുകേഷ് അംബാനിക്ക് മൂത്തത് ഇരട്ടക്കുട്ടികളാണ്, ആകാശും ഇഷയും. ഇരുവർക്കും 33 വയസ്സാണ്. ജിയോ ഡിജിറ്റൽ, ടെലികോം എന്നിങ്ങനെ റിലയൻസിന്റെ പ്രസിറ്റീജ് വെർട്ടിക്കിളുകൾ ആകാശ് നോക്കുന്നു. അമേരിക്കയിലെ മുൻനിര സർവ്വകലാശാലയായ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എക്കണോമിക്സിൽ ബിരുദം. ഡാറ്റ-ഡ്രിവണായ ചെറുപ്പക്കാരനാണ്. ടെക്നോളജിയിൽ കുട്ടിക്കാലത്തേ മെന്ററിംഗ് കിട്ടിയിട്ടുണ്ട്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആണ് ആകാശ് ഇപ്പോൾ. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ ബോർഡ് അംഗം കൂടിയാണ് ആകാശ്.
അമേരിക്കയിലെ Yale യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും സ്റ്റാൻഫോർഡിൽ നിന്ന് എംബിഎയും കഴിഞ്ഞാണ് ഇഷ റിലയൻസിലേക്ക് എത്തുന്നത്. റിലയൻസ് റീട്ടെയ്ലും കൺസ്യൂമർ വെർട്ടിക്കിളും ഇഷ നോക്കുന്നു.
റിലയൻസിന്റെ കൾച്ചർ പകർന്ന് കിട്ടയിത് ഇഷയ്ക്കാണെന്ന് പറയും. ഫാഷനും ലൈഫ്സ്റ്റെലും വിൽക്കുന്ന റിലയൻസിന്റെ ഡിജിറ്റൽ റീട്ടെയിൽ ഷോപ്പായ Ajio-യുടെ നിയന്ത്രണം ഇഷയ്ക്കാണ്. ആമസോണിനുള്ള ഇന്ത്യൻ ബദൽ എന്ന നിലയ്ക്കാണ് അജിയോ-യെ റിലയൻസ് വളർത്തിക്കൊണ്ടു വരുന്നത്. ഗ്ലോബൽ വിഷനുള്ള ചെറുപ്പക്കാരിയാണ്. ബ്രാൻഡിഗിലും സ്ട്രാറ്റജി തിങ്കിംഗിലും ഇഷ മികവ് പുലർത്തുന്നു. ധിരുബായിയെ പോലെയാണ് ഇഷ അംബാനി എന്ന് അടുപ്പമുള്ളവർ പറയുന്നു. വലിയ സ്വപ്നങ്ങൾ കാണാനും തികഞ്ഞ ബോധ്യത്തോടെ സംസാരിക്കാനും ഇഷയ്ക്ക് കഴിയുന്നു എന്നതാണ് ധിരുബായിയുമായി അവരെ കംപയർ ചെയ്യാൻ പലരും മുതിരുന്നത്.
മൂന്നാമനായ അനന്ദ് അംബാനി സൗമ്യനായ മുപ്പത്കാരനാണ്. റിലയൻസിന്റെ ഗ്രീൻ ഹൈഡ്രജൻ, സോളാർ, ബയോഗ്യാസ് ഇനിഷ്യേറ്റീവുകൾ അനന്ദ് നോക്കുന്നു. റിലയൻസിന്റെ animal rescue and rehabilitation സാംക്ച്വറിയായ Vantara, അനന്ദിന്റെ ഇനിഷ്യേറ്റീവാണ്. ചെറുതായിരുന്നപ്പോൾ മുതൽ ആസ്മ അലട്ടിയ കുട്ടിയായിരുന്നു അനന്ദ്. ആസ്മയുടെ ആശ്വാസത്തിന് സ്റ്റിറോയ്ഡുകൾ എടുത്തു, അത് അമിതവണ്ണവത്തിന് കാരണമായി. അത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാകണം മുകേഷും നിത അംബാനിയും ഏറ്റവും സ്നേഹവും കരുതലും കൊടുത്തുവളർത്തിയതാണ് അനന്ദിനെ. അനന്ദ് ലോകത്തെ ഏറ്റവും പ്രീമിയം യുാവാവാണെന്ന് പറയേണ്ടി വരും! അയാൾക്കായി ചിലവിടുന്ന പണം ആ കരുതലിൽ നിന്നാണ്. അനന്ദിന്റെ കല്യാണത്തിന് 5000 കോടി ചിലവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ 20 കോടിയോളം വാർഷിക ശമ്പളം അനന്ദിന് എടുക്കാം.
പഠനം കഴിഞ്ഞുടൻ റിയൽ വേൾഡ് ഡയറക്ടർ ബോർഡ് റൂമിലാണ് മൂവർക്കും മുകേഷ് അംബാനി കളരി ഒരുക്കിയത്. പ്രൊഡക്റ്റ് ലോഞ്ചിലും ഇൻവെസ്റ്റർ മീറ്റിലും ഓഹരി കൈമാറ്റം ഉൾപ്പെടെയുള്ള കമ്പനികാര്യ വിഷയങ്ങളിലും ആകാശിനേയും ഇഷയേയും മുകേഷ് കൂടെ കൂട്ടി. അതിനെല്ലാമുപരി മുകേഷ് അംബാനി തന്റെ വലം കൈയും റിലയൻസ് എക്കോസിസ്റ്റത്തിന്റെ നെടും തൂണുമായ കെവി കാമത്ത്, നിഖിൽ മെസ്വാനി, മനോജ് മോഡി എന്നിവരുടെ കടുത്ത മെന്ററിംഗിലാണ് മൂവരേയും റിലയൻസിന്റെ സംരംഭക രീതിശാസ്ത്രവും കോർപ്പറേറ്റ് ഇറ്റിക്വിറ്റികളും ഫിനാൻഷ്യൽ സ്ട്രാറ്റജിയും ഇൻസ്റ്റിറ്റ്യൂഷണൽ സ്ട്രക്ചറിംഗും പഠിപ്പിച്ചത്. കെവി കാമത്ത് ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയിരുന്നു, ഇപ്പോൾ ജിയോ ഫിനാൻഷ്യൽ സർവ്വീസ് ചെയർമാനാണ്. നിഖിൽ മെസ്വാനി മുകേഷ് അംബിനയുടെ പടനായകനാണ്, എനർജി, റീട്ടെയിൽ രംഗത്തെ തനി രാവണനും. മൂന്ന് മക്കളുടേയും മെന്ററിംഗിൽ മറ്റൊരാൾ കൂടിയുണ്ട്, അമ്മ നിത അംബാനി! റിലയൻസ് എന്ന സാമ്രാജ്യത്തിന്റെ ഇമോഷനും, പാരമ്പര്യവും, പെരുമയും, സംസ്ക്കാരവും അവരേക്കാൾ മികവോടെ ആർക്ക് മക്കളെ പഠിപ്പിക്കാനാകും. ബ്രാൻഡ് ബിൽഡിംഗിലും ജനങ്ങളെ മുന്നിൽ കണ്ടുള്ള സ്ട്രാറ്റജി ബിൽഡിംഗിലും ആകാശിനും ഇഷയ്ക്കും അനന്ദിനും ഗുരുവാണ് നിത ! ഐപിഎൽ ഉൾപ്പെടെ പല മേഖലകളിൽ നിതയുടെ നേതൃപാടവം ഇന്ത്യ കണ്ടതാണ്! അതുപോലെ, മുകേഷിനും നിതയ്ക്കും ഒപ്പം 15,000 കോടിയുടെ വസതിയായ ആന്റിലയിൽ താമസിക്കുന്ന കോകില അംബാനി! സാക്ഷാൽ ധിരുബായിയുടെ ഭാര്യ! മൂന്ന് കൊച്ചുമക്കളോട് കോകിലയ്ക്കും പറഞ്ഞ് കൊടുക്കാനുണ്ടാകില്ലേ, എന്തായിരുന്നു ധിരുബായ് എന്ന്?
കേവലം ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ വയസ്സുള്ളപ്പോൾ ഗ്ലോബൽ ഇൻവെസ്റ്റേഴ്സുമായുള്ള റിലയൻസിന്റെ നെഗോസിയേഷൻ നേരിട്ട് കാണാനും ആ ഡിസ്ക്കഷനുകളിൽ ഒപ്പമിരിക്കാനും ഭാഗ്യം കിട്ടിയവരാണ് ആകാശും ഇഷയും. പ്രത്യേകിച്ച് ഫെയ്സ്ബുക്ക്, ഗൂഗിൾ സിൽവർ ലേക്ക്, ബ്ലാക്ക് റോക്ക് പോലെയുള്ള വമ്പന്മാരുമായുള്ള, മുകേഷിന്റെ ടീമിന്റെ നെഗോസിയേഷനുകളിൽ! ഇത് ഒരു ചെറിയ എക്സ്പോഷറാണോ? മറ്റാർക്കെങ്കിലും ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ?
അങ്ങനെ വളർന്നും പരിചയിച്ചും റിലയൻസിന്റെ തലപ്പത്തേക്ക് വരുന്ന ഈ മൂന്ന് പേരും ധിരുബായിയോ മുകേഷോ പോലെ ആകുമോ?
തരിശുഭൂമിയിൽ നിന്നാണ് ധീരുഭായ് എന്ന ധീരൻ പുതുതായി ഒരു സാമ്രാജ്യത്തിന് അടിത്തറ കെട്ടിയതും കെട്ടിപ്പൊക്കിയതും! ഒന്നുമില്ലാത്തവന്റെ ധൈര്യമില്ലേ, അതായിരുന്നു ധിരുബായിക്ക്, ഒപ്പം കാഴ്ചപ്പാടും ഉൾക്കരുത്തും. മണ്ണിൽ ഇറങ്ങി നല്ല നാടൻ തല്ല് പിടിച്ച് മണ്ണ് പുരണ്ടും മേല് നൊന്തും മനസ്സ് നീറിയും മനുഷ്യൻ നേടുന്ന പഠിപ്പില്ലേ? അതായിരുന്നു ധിരുബായ്! മൂത്തമകൻ മുകേഷ് ആകട്ടെ, ആ സാമ്രാജ്യത്തെ അച്ചടക്കവും ബുദ്ധിയും ഉപയോഗിച്ച് വൈവിധ്യമുള്ള ഒരു സൂപ്പർ പവറാക്കി മാറ്റി. എതിരാളികളില്ലാത്ത ഒരു ബിസിനസ്സ് സൂപ്പർ പവർ!
മുകേഷിന്റെ കുട്ടികളായ ആകാശും ഇഷയും അനന്ദും വർത്തമാനകാലത്തെ ഒരു ഇന്ത്യൻ പൗരന് കിട്ടാവുന്ന ഏറ്റവും പ്രീമിയമായ ബാല്യ-കൗമാരങ്ങളും, ആർഭാട പൂർണ്ണമായ യൗവനവും, അധികാരത്തിന്റെ ആനന്ദവും അനുഭവിച്ച് വളർന്നവരാണ്. എല്ലാം പാരമ്പര്യമായി കിട്ടിയതാണ്, അവർ നേടിയതായിരുന്നില്ല. അതുകൊണ്ട് അവർക്ക് സമ്പത്തിനോട് ആസക്തി ഉണ്ടാകുമോ! പദവി നേടണമെന്ന് ഉണ്ടാകുമോ? എന്തെങ്കിലും സ്വന്തമാക്കണമെന്ന് ഉണ്ടാകുമോ? സംശയമാണ്! കാരണം ഓർമ്മവെച്ച നാൾമുതൽ ഇതെല്ലാം അവരുടെ ചുറ്റും നിറഞ്ഞിരിക്കുകയാണ്. ആഗ്രഹിക്കും മുമ്പ് എല്ലാം മുന്നിൽ കിട്ടിയവരാണ്.. അതെല്ലാം നിലനിർത്തുക എന്നതാണ് അവർക്ക് മുന്നിലുള്ള വെല്ലുവിളി! ഒരു പക്ഷേ ഏറ്റവും വലിയ വെല്ലുവിളി.
അതേസമയം, റിലയൻസിന് എന്ന സാമ്രാജ്യത്തിന് നിലനിൽക്കാൻ ഒരു വ്യക്തിയെയോ ഒരു സംവിധാനത്തെയോ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടോ? ഇല്ല, ഇന്നത്തെ റിലയൻസ് വളരെ വ്യത്യസ്തമാണ്! ജിയോ, റീട്ടെയിൽ, ഓയിൽ, കെമിക്കൽസ്, മീഡിയ, ന്യൂ എനർജി എന്നിങ്ങനെ ഓരോ വെർട്ടിക്കിളുകളായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ മാനേജ്‌മെന്റ് ടീമിലാണ് റിലയൻസിന്റെ സംവിധാനം നിലകൊള്ളുന്നത്. റിലയൻസിന് ലോകോത്തര മാനേജ്മെന്റ് സംവിധാനങ്ങളും, ഭരണതന്ത്രങ്ങളും, പിന്തുടർച്ചാ ആസൂത്രണവുമുണ്ട്. വലിയ തീരുമാനങ്ങൾ ബോർഡുകളും, കമ്മിറ്റികളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപദേഷ്ടാക്കളും മോണിറ്റർ ചെയ്യുന്നു. ആകാശ്, ഇഷ, അനന്ത് എന്നിവരുടെ വ്യക്തിഗതമായ കഴിവിനേക്കാൾ റിലയൻസ് എന്ന സിസ്റ്റം കമ്പനിയെ സംരക്ഷിക്കും. ഓഹരി ഉടമകൾ, പ്രൊഫഷണൽ സിഇഒമാർ, പ്രൊമോട്ടർ ഗ്രൂപ്പിന്റെ 50%+ ഓഹരി എന്നിവ റിലയൻസിനെ നിലനിർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. കാരണം നേരത്തേ പറഞ്ഞ കെ.വി. കാമത്തിനെ പോലെ പരിചയസമ്പന്നരായ സിഇഒമാർ, ഫേസ്ബുക്ക്, ഗൂഗിൾ, സൗദി അരാംകോ തുടങ്ങിയ ലോകോത്തര പാർട്ണർമാർ നിക്ഷേപകർ, ഡേ-റ്റു-ഡേ പ്രവർത്തനങ്ങളെ നടത്തുന്ന പ്രൊഫഷണൽ ടീമുകൾ എന്നിവർ പിന്നിലുണ്ട്.
കേവലമായ വികാരത്താലോ വ്യക്തിഗത പരാജയത്താലോ മാത്രംതകരാൻ കഴിയാത്തത്ര വലുതാണ് റിലയൻസ്. ഇത്രയധികം ബിസിനസ്സ് വെർട്ടിക്കിളുകൾ ഉള്ളതിനാൽ ഒരു ഏരിയയിലെ ബലഹീനത, മുഴുവൻ ഗ്രൂപ്പിനെയും മുക്കിക്കളയില്ല. കുടുംബം നടത്തുന്ന ഒരു കടയല്ലല്ലോ, മറിച്ച് ഒരു ആഗോള കോർപ്പറേറ്റ് പോലെ മുകേഷ് അംബാനി ഇക്കാലമത്രയും കൊണ്ട് റിലയൻസിനെ നിർമ്മിച്ചെടുക്കുകയായിരുന്നില്ലേ?. അവകാശികൾ പതറിയാലും, റിലയൻസിനെ പറക്കാൻ പാകത്തിന് കോർപ്പറേറ്റ് ഘടന ഓട്ടോപൈലറ്റ് പോലെ പ്രവർത്തിക്കും. പക്ഷേ കൂടുതൽ ഉയരാൻ? അതിന് എപ്പോഴും കാഴ്ചപ്പാടും, വിജയത്തിനുള്ള വിശപ്പും, ധൈര്യവും അനിവാര്യമാണ്. ധീരുഭായിക്കും മുകേഷിനും ഉണ്ടായിരുന്ന ഗുണങ്ങൾ.
ഇല്ലായ്മയിൽ നിന്ന് റിലയൻസിനെ ഉണ്ടാക്കിയ ധിരുബായിയുടെ കൊച്ച് മക്കൾക്ക്, പരാജയം എന്തെന്ന് അറിയാനും, നേട്ടത്തിനായി പലവുരു ശ്രമിക്കാനും, ഇതുവരെ കിട്ടാത്തത് നേടണമെന്ന അതിയായ ആഗ്രഹത്തിനും അവസരങ്ങൾ വന്നാലേ, സംരംഭകൻ എന്ന നിലയിൽ വ്യക്തിപരമായി അവരെ അളക്കാനാകൂ, എന്നാലേ, മുകേഷിന് ശേഷമുള്ള റിലയൻസിലെ മക്കളുടെ തലയെടുപ്പ് പ്രവചിക്കാനാകൂ…നിങ്ങൾക്ക് എന്ത് തോന്നുന്നു?
Reliance is India’s biggest company, worth ₹20 lakh crore. It runs many businesses like Jio for mobile, Reliance Retail for shopping, oil and green energy, Jio Financial for money services, and media brands like Network18. It was started by Dhirubhai Ambani and made bigger by his son Mukesh Ambani. Today, Reliance sells everything from phone data to petrol to clothes. Mukesh’s children – Akash, Isha, and Anant – now help run the company. They studied in top colleges and are trained to lead. Their mother Nita Ambani and other experts guide them. Even though they grew up rich, their challenge is to keep the company growing. Reliance has a strong team and systems, so it doesn’t depend on one person. But to go higher, the next leaders will need the same courage and vision as Dhirubhai and Mukesh.
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.