തെലങ്കാനയിൽ 48 മെഗാവാട്ട് ശേഷിയുള്ള അത്യാധുനിക എഐ ഗ്രീൻ ഡേറ്റ സെന്റർ സ്ഥാപിക്കാൻ അദാനിഗ്രൂപ്പ്. പദ്ധതിക്കായി ₹2,500 കോടി നിക്ഷേപിക്കുമെന്ന് പോർട്ട്സ് ആൻഡ് SEZ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കരൺ അദാനി അറിയിച്ചു. തെലങ്കാന റൈസിംഗ് ഗ്ലോബൽ സമ്മിറ്റിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവും നിർമാണ മേഖലയും ഉൾപ്പെടെ വിവിധ മേഖലകളിലായി ഗ്രൂപ്പ് ₹10,000 കോടി നിക്ഷേപിച്ചതായും കരൺ അദാനി വ്യക്തമാക്കി.

Adani AI Data Centre Telangana

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ, 48 മെഗാവാട്ട് ശേഷിയുള്ള ഗ്രീൻ ഡാറ്റ സെന്റർ തെലങ്കാനയിൽ സ്ഥാപിക്കും. കട്ടിംഗ് എഡ്ജ് എഐ, ക്ലൗഡ് ടെക്നോളജി, ഹൈ-പെർഫോർമൻസ് കംപ്യൂട്ടിംഗ് എന്നിവയുടെ മുൻനിര സൗകര്യമായിരിക്കും ഇത്. വേഗത്തിൽ ഡിജിറ്റൈസ് ചെയ്യുന്ന ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ കേന്ദ്രം നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ തെലങ്കാനയിൽ ക്യാപിറ്റൽ ഇൻഫ്രാസ്ട്രക്ചറും ലോജിസ്റ്റിക്‌സ് മേഖലയും വേഗത്തിൽ വളർന്നതായി കരൺ അദാനി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ലോജിസ്റ്റിക്‌സ് ഗേറ്റ്‌വേയായി മാറ്റുന്നതിൽ ഗ്രൂപ്പിന്റെ പദ്ധതികൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ, നിർമാണ പ്രോജക്റ്റുകൾക്കായി മാത്രം അദാനി ഗ്രൂപ്പ് ഏകദേശം ₹10,000 കോടി നിക്ഷേപിച്ചെു. ഇതിലൂടെ 7000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ആത്മനിർഭർ ഭാരത് ലക്ഷ്യത്തോടെ, ഹൈദരാബാദിൽ പ്രതിരോധ–എയ്റോസ്പേസ് പാർക്ക് അദാനി ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. യുഎവികൾ നിർമിച്ച് ഇന്ത്യൻ സായുധസേനയ്ക്കും ആഗോള വിപണിക്കുമാണ് ഈ യൂണിറ്റ് വിതരണം ചെയ്യുന്നത്. 1,500ലധികം യുവാക്കളാണ് ഇവിടെ ജോലി ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.

Adani Group, represented by Karan Adani, announced a ₹2,500 crore investment to set up a state-of-the-art 48 MW AI Green Data Centre in Telangana, adding to the group’s existing ₹10,000 crore investment in the state.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version