നടക്കാൻ സാധിക്കാത്ത തരത്തിൽ വൈകല്യമുള്ളവർക്കു റോബോട്ടിക് സഹായത്തോടെ നടക്കാം. ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ രീതികളിൽ വിപ്ലവം സൃഷ്ടിക്കാൻ തക്ക ഉൽപ്പന്നമാണ് കേരള സ്റ്റാർട്ടപ് മിഷനിലെ ഈ സംരംഭം വികസിപ്പിച്ചത്. സ്വന്തം കാലുകളിൽ നടക്കാനാകാത്തവർക്ക് റോബോട്ടിക് സഹായത്തോടെയുള്ള നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് ആസ്‌ട്രെക് ഇന്നൊവേഷൻസ് . ജിതിൻ വിദ്യ അജിത്ത്, റോബിൻ കന്നാട്ട് തോമസ്, വിഷ്ണു ശങ്കർ, അലക്സ് എം സണ്ണി ചേർന്ന് തുടങ്ങിയ ഈ സ്റ്റാർട്ടപ്പ് റോബോട്ടിക്‌സ് സഹായത്തോടെയുള്ള മെഡിക്കൽ റീഹാബിലിറ്റേഷൻ സാധ്യതകളെ തിരുത്തി എഴുതുകയാണ്.
അരയ്ക്ക് താഴെ വൈകല്യമുള്ള നടക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികളുടെ ചലനം സാധ്യമാക്കുന്നതിനു Unik Exosuit ശ്രേണിയാണ് ആസ്‌ട്രെക് ഇന്നൊവേഷൻസ് മുന്നോട്ടു വയ്ക്കുന്നത്. മോട്ടറൈസ്ഡ് വെയറബിൾ റോബോട്ടായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന യുണിക് എക്‌സോസ്യൂട്ട് അവയവ വൈകല്യമുള്ള ആളുകൾക്ക് വ്യായാമങ്ങളും നടത്ത പരിശീലനവും സുഗമമാക്കുന്നു.
എഞ്ചിനീയറിംഗ് പഠനത്തിൽ സഹപാഠികളായിരുന്ന ആസ്ട്രേക്കിന്റെ പങ്കളികൾ അവസാന വർഷത്തിലാണ് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു റോബോട്ടിക് സഹായത്തോടെ ചലിക്കാനാകുന്ന ഒരു പ്രോജക്ടിന് തുടക്കമിട്ടത്. പിന്നാലെ NGO-കൾ, കുട്ടികൾക്ക് ചലന സഹായികൾ നിർമിക്കുന്ന ഏജൻസികൾ എന്നിവയുമായി ബന്ധപെട്ട് സാദ്ധ്യതകൾ തേടി. അപ്പോഴാണ് ശാരീരിക വൈകല്യമുള്ളവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള പ്രൊഡക്റ്റുകളുടെ അഭാവം ശ്രദ്ധയിൽ പെട്ടത്. ഇതോടെ തങ്ങളുടെ സംരംഭത്തിന് വിപണി സാധ്യതയുണ്ടെന്ന് മനസിലാക്കിയ സംഘം ആസ്‌ട്രെക് എന്ന സ്റ്റാർട്ടപ്പിനു തുടക്കമിടുകയായിരുന്നു. അങ്ങനെ വികസിപ്പിച്ചെടുത്ത മോട്ടറൈസ്ഡ് വെയറബിൾ റോബോട്ടാണ് യുണിക് എക്‌സോസ്യൂട്ട്. വീട്ടിലും ഓഫീസിലുമൊക്കെ ഒരു പോലെ ഉപയോഗിക്കാനാകുമെന്നതാണ് പ്രതേകത.
ആസ്ട്രെക്കിനെ വേറിട്ട് നിർത്തുന്നത് അവരുടെ ഉൽപ്പന്നങ്ങളിലെ പുതുമ മാത്രമല്ല, താങ്ങാനാവുന്ന വിലയുമാണ്. ഹഡിൽ, ഹെൽത്ത്‌സ്റ്റാർട്ട് തുടങ്ങിയ ആക്‌സിലറേറ്ററുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, തങ്ങളുടെ നൂതന സാങ്കേതികവിദ്യകൾ ആവശ്യമുള്ളവർക്ക് ലഭ്യമാകുമെന്ന് Astrek ഉറപ്പാക്കിയിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പിന്റെ പ്രൊഡക്റ്റുകൾ വ്യക്തികളെ ശാരീരിക വൈകല്യങ്ങൾക്കുമപ്പുറം അവരുടെ ജീവിതചര്യകൾ മുന്നോട്ടു കൊണ്ടുപോകുവാൻ പ്രാപ്തരാക്കുന്നു.
വെയറബിൾ റോബോട്ടിക്‌സ്, മോഷൻ ക്യാപ്‌ചർ, മെഷീൻ ലേണിംഗ്, ഡാറ്റാ അനാലിസിസ് എന്നിവ പ്രയോജനപ്പെടുത്തി പുതിയ പരീക്ഷണങ്ങൾ മുന്നോട്ട് പോകുകയാണ്.
സഹകരണത്തിൻ്റെയും കമ്മ്യൂണിറ്റി ഇടപഴകലിൻ്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് ആസ്ട്രെക് വികലാംഗ സമൂഹത്തെ സേവിക്കുന്ന എൻജിഒകളുമായും സാമൂഹിക സംഘടനകളുമായും പങ്കാളിത്തം സ്ഥാപിച്ചു. ഈ പങ്കാളികളുമായി കൈകോർത്ത് പ്രവർത്തിക്കുന്നതിലൂടെ, ആസ്ട്രെക്ക് അത്യാധുനിക പരിഹാരങ്ങൾ വികസിപ്പിക്കുക മാത്രമല്ല, വൈകല്യമുള്ള വ്യക്തികൾക്കായി കൂടുതൽ റോബോട്ടിക്‌സ് അസിസ്റ്റഡ് സഹായങ്ങൾ വികസിപ്പിക്കുകയുമാണ് ചെയ്യുന്നത്.
Astrek Innovations, a Kerala-based startup, is revolutionizing physical medicine and rehabilitation practices worldwide with breakthrough solutions in healthcare.