വാണിജ്യ ആവശ്യങ്ങൾക്കായി ഇലക്ട്രിക് കരുത്തുള്ള Ace EV 1000 പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. 1 ടൺ ലോഡുമായി ഒറ്റ ചാർജിൽ 161 കിലോമീറ്റർ പോകും. ആധുനികമായ ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം, ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സിസ്റ്റം എന്നിവയും ഇല്ക്ടിക് എയ്സിന്റെ സവിശേഷതകളാണ്.
സമഗ്രമായ ഇ-കാർഗോ മൊബിലിറ്റി സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്നതിനായി Tata UniEVerse ടെക്നോളിയുടെ കഴിവുകൾ ഉപഭോക്താക്കൾക്ക് Ace EV നൽകുന്നു. 7 വർഷത്തെ ബാറ്ററി വാറൻ്റിയും 5 വർഷത്തെ സമഗ്രമായ മെയിൻ്റനൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്ന EVOGEN പവർട്രെയിൻ ആണ് Ace EV യുടെ കരുത്ത്. 130Nm പീക്ക് ടോർക്കോടുകൂടിയ 27kW (36hp) മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. മികച്ച ഇൻ-ക്ലാസ് പിക്കപ്പും ഗ്രേഡ്-എബിലിറ്റിയും പൂർണ്ണമായി ലോഡുചെയ്ത സാഹചര്യങ്ങളിൽ എളുപ്പത്തിൽ ചരക്കു നീക്കം സാധ്യമാക്കും.
ഉപഭോക്താക്കൾ കഴിഞ്ഞ രണ്ടു വർഷമായി Ace EV നൽകിവന്ന സേവനങ്ങളിൽ തൃപ്തരാണെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ് ഹെഡ് വിനയ് പഥക്പറഞ്ഞു.