സൂപ്പർ മാർക്കറ്റുകളിൽ ഇൻസ്റ്റോർ മാർക്കറ്റിങ്ങിന് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓട്ടോമേറ്റഡ് AI ഇന്ററാക്ടിവ് റോബോട്ട് -RobAd – അവതരിപ്പിച്ചിരിക്കുകയാണ് ഈസ്ട്രോ ടെക്ക് റോബോട്ടിക്സ്. AI ഇന്ററാക്ടിവ് സെയിൽസ് ഗേൾ റോബോട്ടാണ് RobAd .
ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഈ റോബോട്ടിക്സ് ആശയം ആദ്യം വികസിപ്പിച്ചത് മെഡിക്കൽ സെഗ്മെന്റിലേക്കാണ് . UV സ്റ്റെറിലൈസിങ്ങിനായിരുന്നു റോബോട്ടിനെ ആദ്യം ഉപയോഗിച്ചത്. പിന്നീട് FMCG വിഭാഗത്തിൽ സേവനം ചെയ്യുന്ന റോബാഡ് എന്ന ഇന്ററാക്ടിവ് AI റോബോട്ട് ആക്കി മാറ്റുകയായിരുന്നു.
RobAd റോബോട്ടുകളെ ഉപയോഗിച്ച് സൂപ്പർമാർക്കറ്റുകളിൽ ഉത്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുക എന്നതാണ് ലക്ഷ്യം.ഷെൽഫിൽ പ്ലെയ്സ് ചെയ്തിരിക്കുന്ന നിരവധി പ്രൊഡക്ടുകളിൽ നിന്ന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ കസ്റ്റമേഴ്സിന് മുന്നിൽ പ്രത്യേകമായി എടുത്തു കാണിക്കുകയാണ് ഈ റോബോട്ട് ചെയ്യുന്നത്.അത് കസ്റ്റമേഴ്സിനെ പ്രൊഡക്ടുകൾ വാങ്ങാൻ പ്രേരിപ്പിക്കും. ലൈറ്റ്, സൗണ്ട്, ചലനം എന്നീ കഴിവുകൾ ഉപയോഗിച്ച്, ബ്രാൻഡുകളെ ഷോപ്പർമാരുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ RobAdന് കഴിയുമെന്നാണ് ഈസ്ട്രോ ടെക്ക് അഭിപ്രായപ്പെടുന്നത്. ഇത് ഇൻ-സ്റ്റോർ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും.
ITC, Wipro, Unilever തുടങ്ങിയ FMCG കമ്പനികൾക്ക് വേണ്ടിയാണ് ഇപ്പോൾ റോബോട്ടിക് വിപണന ഉത്പന്നങ്ങൾ തയാറാക്കുന്നത്.കൊച്ചി, ചെന്നൈ, ബാംഗ്ലൂർ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സ്റ്റാർട്ടപ്പ് ഇപ്പോൾ.
എഞ്ചിനീയറിംഗ് പഠന കാലത്തു തന്നെ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളാണ് പിന്നീട് ഒരു സ്റ്റാർട്ടപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. റീറ്റെയിൽ ഇൻഡസ്ട്രിയിൽ ഇന്നോവേഷൻസിന് വേണ്ടി ടെക്നോളജി വിനിയോഗിക്കുക എന്നതാണ് ലക്ഷ്യം.
ക്രിസ്റ്റോ വർഗീസ്, ക്രിസ്റ്റോ കോള്ളനൂർ, രാഹുൽ വിൻസെന്റ്, ബോൺസ്റ്റുവാർഡ്സൺ എന്നീ നാലു സുഹൃത്തുക്കൾ ചേർന്നാണ് ഈസ്ട്രോ ടെക്ക് റോബോട്ടിക്സിന് തുടക്കമിട്ടത്. നിലവിൽ സ്റ്റാർട്ടപ്പിൽ 12 അംഗങ്ങളുണ്ട്.
ഒരു ടീം ബിൽഡ് ചെയുക, പിന്നീട് ആശയം തിരഞ്ഞെടുക്കുക എന്നതാണ് ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുമ്പോൾ ആദ്യം ചെയേണ്ടത്. നിങ്ങൾ എടുക്കുന്ന സ്റ്റാർട്ടപ്പ് ഐഡിയ താങ്ങാൻ ആകുന്നതാണോ എന്ന് ആദ്യം കണ്ടെത്തണം. വിഷയം പഠിച്ചു നടപ്പാക്കുന്നതിന് മുമ്പ് എങ്ങനെ ഒരു സ്റ്റാർട്ടപ്പ് മുന്നോട്ടുകൊണ്ടു പോകാം എന്നതിൽ ഇന്റേൺഷിപ് അടക്കം പ്രവൃത്തി പരിചയം നേടിയിരിക്കണം എന്ന ഉപദേശമാണ് സഹ സ്ഥാപകൻ ക്രിസ്റ്റോ വർഗീസിന് നൽകാനുള്ളത്.
Estro Tech Robotics is transforming the retail landscape with its groundbreaking RobAd device and addressing public health challenges with the Viruzid UV Rover.