ടാറ്റയുടെ അവകാശികളിൽ ഒരാൾ

ടാറ്റ സാമ്രാജ്യത്തിൻ്റെ അവകാശികളിൽ ഒരാളാണ് രത്തൻ ടാറ്റയുടെ മരുമകളായ മായ ടാറ്റ. കൂടാതെ സുപ്രധാന സ്ഥാപനമായ ടാറ്റ മെഡിക്കൽ സെൻ്റർ ട്രസ്റ്റിൻ്റെ ബോർഡ് അംഗം കൂടിയാണ് മായ.  രത്തൻ ടാറ്റയുടെ അർദ്ധസഹോദരനായ ആലു മിസ്‌ത്രിയുടെയും നോയൽ ടാറ്റയുടെയും മകളാണ് ഈ 34കാരി.

തൻ്റെ  സഹോദരങ്ങളായ ലിയ, നെവിൽ എന്നിവരിൽ  ഏറ്റവും ഇളയവളാണെങ്കിലും ടാറ്റ ഗ്രൂപ്പിനുള്ളിൽ മായക്ക് കാര്യമായ സ്വാധീനമുണ്ട്. യുകെയിലെ ബേയേഴ്‌സ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്‌സിറ്റിയിലും പഠിച്ച പൂർവ്വ വിദ്യാർത്ഥി കൂടിയാണ് മായ.

ടാറ്റ ക്യാപിറ്റലിൻ്റെ കുടക്കീഴിലുള്ള ഒരു പ്രമുഖ സ്വകാര്യ ഇക്വിറ്റി ഫണ്ടായ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ നിന്നാണ് മായയുടെ  പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. പിന്നീട്, മായ ടാറ്റ ഡിജിറ്റലിലേക്ക് മാറി,  ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

  2011 ൽ രത്തൻ ടാറ്റ തന്നെ ഉദ്ഘാടനം ചെയ്ത കൊൽക്കത്ത ആസ്ഥാനമായുള്ള ക്യാൻസർ ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന ടാറ്റ മെഡിക്കൽ സെൻ്റർ ട്രസ്റ്റിൻ്റെ ആറ് ബോർഡ് അംഗങ്ങളിൽ ഒരാളായി മായയ്ക്ക് സ്ഥാനമുണ്ട്.

ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ സഹോദരിയും അന്തരിച്ച ശതകോടീശ്വരൻ പല്ലോൻജി മിസ്‌ത്രിയുടെ മകളുമാണ് മായ ടാറ്റയുടെ അമ്മ ആലു മിസ്‌ത്രി.  മായയുടെ അമ്മായിയും സൈറസ് മിസ്ത്രിയുടെ ഭാര്യയുമായ രോഹിഖ മിസ്ത്രിയുടെ ആസ്തി 56,000 കോടി രൂപയാണ്.

Maya Tata’s journey and potential as a successor to the esteemed Tata empire, carrying forward its rich legacy. Learn about her notable career within the Tata Group and her prominent role on the board of the Tata Medical Centre Trust.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version