അഫ്സർ സെയ്ദി ആരാണ്?

ഹൃത്വിക് റോഷനും, സെയ്ഫ് അലി ഖാനും, അഫ്സർ സെയ്ദിയും തമ്മിൽ എന്താണ് ബന്ധം ? ഹൃത്വിക് റോഷൻ്റെ ബിസിനസ് പങ്കാളിയായ അഫ്സർ സെയ്ദി അത്ര അറിയപ്പെടുന്ന ആളൊന്നുമല്ല. എന്നാൽ ഇരുവരും തമ്മിലുള്ള സംരംഭകൂട്ടുകെട്ട് എത്തി നിൽക്കുന്നത് 1000 കോടി രൂപ ആസ്തിയുള്ള ഫിറ്റ്നസ് കമ്പനിയിലേക്കാണ്.  ഒരു സെലിബ്രിറ്റി മാനേജ്‌മെൻ്റ് പവർഹൗസായ എക്‌സീഡ് എൻ്റർടൈൻമെൻ്റ് 2005-ൽ സ്ഥാപിച്ചാണ് അഫ്‌സർ സെയ്ദിയുടെ സംരംഭകത്വ യാത്രയുടെ തുടക്കം. ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി താരങ്ങളുടെ നേതൃത്വത്തിലായിരുന്നു അത്.

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ ഇന്ത്യയിലെ മുൻനിര ഫിറ്റ്നസ് ബ്രാൻഡുകളിലൊന്നായ എച്ച്ആർഎക്സിൻ്റെ ബ്രാൻഡ് അംബാസിഡർ  മാത്രമല്ല,  അഫ്സർ സെയ്ദിയോടൊപ്പം അതിൻ്റെ സഹ ഉടമകൂടിയാണ്.  സൈദി സിഇഒയും സഹസ്ഥാപകനുമായ ഈ ഫിറ്റ്നസ് ബ്രാൻഡ് HRX നെ  അവർ ഒരുമിച്ച് നയിക്കുന്നു.  സൈദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ  HRX വളർന്നു.  വരുമാനം ഇന്ന് 1,000 കോടി കവിഞ്ഞു.  Nike, Puma, Decathlon തുടങ്ങിയ ആഗോള കമ്പനികളോട് മത്സരിക്കുന്ന സ്ഥാപനമാണിത്.

 ഇതിനു പുറമെ  സെയ്ഫ് അലി ഖാൻ്റെ പ്രശസ്തമായ വസ്ത്ര ബ്രാൻഡായ ദ ഹൗസ് ഓഫ് പട്ടൗഡിയുടെ സഹസ്ഥാപകനായി സെയ്ദി ഫാഷൻ മേഖലയിലേക്ക് കടന്നു. അങ്ങനെ ബോളിവുഡ് നായകന്മാരുടെ ഇഷ്ട പങ്കാളിയാണ് അഫ്സർ സെയ്ദി. 

Share.

Comments are closed.

Exit mobile version