ഒമ്പതാം തലമുറ ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്കിന്റെ രാജ്യത്തെ ഉപഭോക്തൃ ഡെലിവറികൾ കമ്പനി ആരംഭിച്ചു. ഡൽഹി എൻസിആർ ഡീലർഷിപ്പിൽ നടന്ന ചടങ്ങിൽ ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ എം.സി. മേരി കോം പുതിയ ഹിലക്സിന്റെ ആദ്യ ഉടമകളിൽ ഒരാളായി വാഹനം ഏറ്റുവാങ്ങി.
പുതിയ ‘ടഫ് & അജൈൽ’ ഡിസൈൻ ഫിലോസഫിയിൽ എത്തുന്ന ഈ ലൈഫ്സ്റ്റൈൽ പിക്കപ്പിന് വലിയ സ്വീകാര്യതയാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത്. ആധുനിക ഫീച്ചറുകളും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുത്തിയാണ് പുതിയ കാബിൻ സജ്ജീകരിച്ചിരിക്കുന്നത്. 204 PS കരുത്തും 500 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഇന്ത്യയിലെ ഹിലക്സിൽ നൽകിയിട്ടുള്ളത്. 31.99 ലക്ഷം മുതൽ 36.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
Toyota India has officially started deliveries of the new Hilux pickup truck, with boxing legend MC Mary Kom taking delivery of the first vehicle in Delhi-NCR.
