സംസ്കരിച്ച മാലിന്യത്തിൻ്റെ 20% റീസൈക്കിൾ ചെയ്യുകയാണ് UAE. 2050-ഓടെ റീസൈക്ലിങ് 90% ആയി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് മറ്റൊരുതരത്തിൽ ഗുണകരമാകും. കാരണം മാലിന്യം സംസ്കരിച്ച് കളയുകയല്ല UAE. അവയെ വൈദ്യുത ഊർജമായി മാറ്റുകയാണ് ഈ രാജ്യം. ദുബായിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളിൽ പകുതിയോളം ഊർജ ഉല്പാദനത്തിലാണ് അവസാനിക്കുന്നത്.
യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാം അനുസരിച്ച് മാലിന്യത്തിൽ നിന്ന് ഊർജം നൽകുന്ന പ്രൊജക്റ്റ് നടപ്പാക്കുന്നത് വാർസൻ വേസ്റ്റ് മാനേജ്മെൻ്റ് കമ്പനി നടത്തുന്ന പ്ലാൻ്റിലാണ്. ദുബായിലെ മൊത്തം മാലിന്യത്തിൻ്റെ 45 ശതമാനവും ഈ പ്ലാന്റിലേക്കാണ് വരുന്നത് എന്ന് കമ്പനിയുടെ സിഇഒ ടിം ക്ലാർക്ക് പറഞ്ഞു.
ഈ വർഷം മാർച്ചിൽ പ്രവർത്തനക്ഷമമായ, വാർസൻ പ്ലാൻ്റ് പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ മാലിന്യം ഉപയോഗിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഇത് ഏകദേശം 135,000 വീടുകൾക്ക് ഊർജം പകരും. ഇതിലൂടെ UAE പ്രതിവർഷം 1.5 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കും.
മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നു. മാലിന്യം കത്തിക്കുക, താപം ഉപയോഗിച്ച് നീരാവി ഉണ്ടാക്കുക, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ടർബൈൻ നീരാവി കൊണ്ട് ഓടിക്കുക എന്ന പരമ്പരാഗത രീതിയിലാണ് പ്ലാന്റിന്റെ പ്രവർത്തനം. എന്നാൽ പ്ലാന്റിലെ ആധുനിക സൗകര്യങ്ങൾ മാലിന്യങ്ങൾ കത്തിക്കുന്നതിൽ പുറത്തുവിടുന്ന മലിനീകരണത്തെ കൂടുതൽ നിയന്ത്രിക്കും. ഫ്ലൂ ഗ്യാസ് ട്രീറ്റ്മെന്റ് പ്ലാന്റ് വിഷ പദാർത്ഥങ്ങളെ ഫിൽട്ടർ ചെയ്യാനും അവ വായുവിലേക്ക് പോകുന്നത് തടയാനും ശേഷിയുള്ളതാണ്.
ഘന ലോഹങ്ങൾ, സൾഫർ ഘടകങ്ങൾ തുടങ്ങിയ എല്ലാ ദോഷകരമായ മൂലകങ്ങളും നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന റിയാക്ടറുകൾ കണികകളെ ആഗിരണം ചെയ്തു തടഞ്ഞു നിർത്തും. എല്ലാ മലിനീകരണങ്ങളും ഫിൽട്ടർ ചെയ്യപ്പെടുന്നില്ല. കാലാവസ്ഥയെ ചൂടാക്കുന്ന കാർബൺ ഡൈ ഓക്സൈഡ് നിയന്ത്രിത അളവിൽ വായുവിലേക്ക് വിടുന്നു. ഈ സൗകര്യത്തിൽ പ്രതിദിനം ലഭിക്കുന്ന 5,500 ടൺ മാലിന്യത്തിൽ, പുനരുപയോഗം ചെയ്യാൻ കഴിയാത്ത 200 ടൺ മാലിന്യം മാത്രമേ സംസ്കരണത്തിന് ശേഷം അവശേഷിക്കുകയുള്ളൂ .
Dubai’s waste-to-energy plant, operated by the Warsan Waste Management Company, is revolutionizing sustainable energy practices by converting trash into electricity, reducing carbon emissions, and addressing environmental concerns.