സൗദിയിൽ സ്വിം  സൂട്ട് ഒരുക്കിയ ഡിസൈനർ  ചില്ലറക്കാരിയല്ല!

സൗദി അറേബ്യ സ്വിം സ്യൂട്ട് ഫാഷൻ ഷോ സംഘടിപ്പിച്ചപ്പോൾ ഞെട്ടിയത് ലോകംമുഴുവനാണ്.  വൺ പീസ് സ്വിം സ്യൂട്ടിൽ സുന്ദരികളായ മോഡലുകൾ
സെന്റ് റീജസ് റെ‍ഡ് സീ റിസോർട്ടിൽ ചുവടുവെച്ചപ്പോൾ പിറന്നത് ചരിത്രവും.

റെഡ് സീ ഫാഷൻ വീക്കിന്റെ ഭാഗമായി സിം സ്യൂട്ടിൽ മോഡലുകളെ അവതരിപ്പിച്ചത് മൊറോക്കൻ ഫാഷൻ ഡിസൈനറായ Yasmina Qanzal ആണ്. റെഡ്, ബിജ്, ബ്യൂ കളറുകളിലുള്ള വൺ പീസിലാണ് കടൽതീര റിസോർട്ടിൽ മോഡലുകളെത്തിയത്.

സൗദിയുടെ വിഷൻ 2030-ന്റെ ഭാഗമായി സ്ത്രീകളുടെ മുന്നേറ്റത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക കൂടിയാണ് യസ്മിന.

സമ്മർ ബീച്ച് വെയർ കളക്ഷനുകളാണ് യസ്മിന ഒരുക്കിയത്. സൗദിയുടെ ചരിത്രത്തിലാദ്യമായി നടന്ന സ്വിംസ്യൂട്ട് ഷോ ആ രാജ്യത്തിന്റെ കർശന നിയമങ്ങളെ മറികടക്കുന്നതായിരുന്നു.

സൗദിയുടെ യാഥാസ്ഥിക ചിന്താഗതികളെ തിരുത്തുന്ന ഇവന്റിന്റെ ചുക്കാൻ പിടിക്കാനായത് അഭിമാനകരമായ നിമിഷമാണെന്ന് ഡിസൈനറായ യസ്മിന ഖ്വിൻസാൽ പറഞ്ഞു. തോളും വയറുമുൾപ്പെടയുള്ള ശരീര ഭാഗങ്ങൾ പുറത്ത് കാണുംവിധമുള്ള വസ്ത്രങ്ങളണിഞ്ഞാണ് മോഡലുകൾ റാംപിൽ എത്തിയത്.

സൗദിയും ലണ്ടനും കേന്ദ്രീകരിച്ച് ഫാഷൻ മേഖലയിൽ സാനിധ്യമറിയിക്കുന്ന യസാമിന ഖ്യുൻസാൽ Yasmina Q-എന്ന സ്ത്രീകളുടെ വസ്ത്രബ്രാൻഡിന്റെ സ്ഥാപകയാണ്. റെസ്പോൺസിബിൾ മാനുഫ്ക്ചറിംഗ് എന്നതാണ് അവരുടെ മുദ്രാവാക്യം.

സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ചെറിയ വസ്ത്രനിർമ്മാതാക്കളിൽ നിന്നാണ് അവർ ഡ്രസുകൾ സോഴ്സ് ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷകരമാകാത്ത അസംസ്കൃതവസ്തുക്കളാണ് അവരുടെ വസ്ത്രത്തെ വ്യത്യസ്തമാക്കുന്നത്. യസ്മിന എത്തിനിക് വെയറുകളും മോഡേൺ ഡിസൈനുകളും പരീക്ഷിക്കുന്നു. mimi dress, alize dress, arlo shirt, remi shorts, helene dress, sky kaftan തുടങ്ങിയവ അവരുടെ പ്രധാന വസ്ത്ര മോഡലുകളാണ്.

റെഡ് സീ ഫാഷൻ ഷോയുടെ രണ്ടാംദിനമാണ് സ്വിംസ്യൂട്ട് ഷോ ഉണ്ടായത്. വിഷൻ 2030 ലക്ഷ്യം വെച്ചുള്ള സാമ്പത്തിക സാമൂഹിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള റെഡ് സീ ഗ്ലോബലിന്റെ പ്രൊജക്റ്റിൽ ഉൾപ്പെട്ടതാണ് കോടികൾ മുടക്കി നിർമ്മിച്ച സെന്റ് റീജസ് റെ‍ഡ് സീ റിസോർട്ടും.

Saudi Arabia’s first fashion show featuring swimsuit models, part of the Red Sea Fashion Week and aligned with the country’s Vision 2030 goals for social and economic reform.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version