പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എസ്‍യുവി മെയ്ബ ജിഎൽഎസ് 600 മെഴ്സിഡീസ്  (Maybach GLS 600) ബെൻസിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ്. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ ഡൽഹിയിലെ  എക്സ്ഷോറൂം വില. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്. ഇന്ത്യൻ വ്യവസായി എം എ യൂസഫലി ക്കുശേഷം, മലയാള ചലച്ചിത്ര താരം ഷെയ്ൻ നിഗം Maybach GLS 600 സ്വന്തമാക്കിയത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അൾട്രാ ലക്ഷ്വറി എസ്‌യുവിയായ Mercedes-Maybach GLS 600 ആഗോളതലത്തിൽ 2020 ൽ അവതരിപ്പിച്ചു. വാഹനം നാല്, അഞ്ച് സീറ്റ് ഓപ്ഷനുകളിൽ ലഭ്യമാണ്,  

നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്.  എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒൻ‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്. എഞ്ചിൻ 9G-TRONIC ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ഇൻ്റീരിയറിൽ എസ്‌യുവിക്ക് ഇലക്ട്രിക് സീറ്റുകൾ, പനോരമിക് സൺറൂഫ്, ചൂടാക്കിയതും വായുസഞ്ചാരമുള്ളതുമായ മസാജ് സീറ്റുകൾ, ഷാംപെയ്ൻ ബോട്ടിലുകൾക്കുള്ള റഫ്രിജറേഷൻ സ്പേസ് എന്നിവ ലഭിക്കുന്നു. എസ്‌യുവിയിൽ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ സ്റ്റാൻഡേർഡായി വരുന്നു. ഏറ്റവും പുതിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും വാഹനത്തിൻ്റെ സവിശേഷതയാണ്.

Discover the ultra-luxurious Mercedes-Maybach GLS 600, a fully imported SUV in India priced at Rs 2.9 crore. Explore its powerful engine, opulent interior features, and advanced technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version