കിരീടം സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ആ പാലം നടൻ മോഹൻലാലിന് ജന്മദിന സമ്മാനമായി അണിഞ്ഞൊരുങ്ങും. തിരുവനന്തപുരം വെള്ളായണിയിലുള്ള കിരീടം പാലമാണ് വിനോദ സഞ്ചാര കേന്ദ്രമായി സംസ്ഥാന സർക്കാർ ഒരുക്കുന്നത്.   വെള്ളായണി കായലിന്റെ ഒരു  തീരത്താണ് ഈ കൊച്ചു പാലം സിനിമാ പ്രേമികളുടെ മനസിനെ പിടിച്ചുലക്കുന്ന നിരവധി ഓർമകളുമായി ഇന്നുമുള്ളത്.

കിരീടം എന്ന സിനിമയിലെ നിരവധി വൈകാരിക മുഹൂർത്തകൾക്കു സാക്ഷിയായ ഈ പാലം പിനീട് അറിയപ്പെട്ടത് കിരീടം പാലമെന്നാണ്. നിരവധിചലച്ചിത്ര പ്രേമികൾ ഈ പാലം നേരിട്ടു കാണാൻ കായൽ തീരത്തെത്താറുണ്ട്. ചൊവ്വാഴ്ച മോഹൻലാലിൻറെ  64-ാം ജന്മദിനത്തിൽ കേരള ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്  വെള്ളായണി പാലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നു പ്രഖ്യാപിച്ചു.

താരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് മന്ത്രി ഇത് പ്രഖ്യാപിച്ചത്.
ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം. എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ മന്ത്രി  പ്രഖ്യാപനം നടത്തുകയും ചെയ്തു. ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. സിനിമയിലൂടെ ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും
സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

ഈ രംഗങ്ങൾ ചിത്രീകരിച്ച ഗ്രാമീണതയുടെ അതിമനോഹരമായ സൗന്ദര്യം പൊതുജനങ്ങൾക്ക് ഉടൻ ആസ്വദിക്കാൻ കഴിയുമെന്ന് റിയാസ് പറയുന്നു. കിരീടം എന്ന ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിൻ്റെ ഭാഗമായ പാലം ഇനി ടൂറിസ്റ്റ് കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ രംഗങ്ങൾ ചിത്രീകരിച്ച ഗ്രാമീണതയുടെ അതിമനോഹരമായ സൗന്ദര്യം പൊതുജനങ്ങൾക്ക് ഉടൻ ആസ്വദിക്കാൻ കഴിയുമെന്ന് റിയാസ് പറയുന്നു. കിരീടം എന്ന ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിൻ്റെ ഭാഗമായ പാലം ഇനി ടൂറിസ്റ്റ് കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ‘കിരീടം’ വാണിജ്യപരമായി  വിജയമായി എന്ന് മാത്രമല്ല മോഹൻലാലിന് ദേശീയ അവാർഡും നേടിക്കൊടുത്തു.

Mohanlal with the inauguration of “Kireedam Paalam” (Kireedam Bridge) in Vellayani, Thiruvananthapuram, a significant location from the iconic film “Kireedam,” now transformed into a captivating tourist destination.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version