എയർ ടാക്സി പറത്താൻ ഖത്തറും

എയർ ടാക്സി, ഇലക്ട്രിക് ഡെലിവറി വിമാന സർവീസുകൾ  രാജ്യത്ത് നടപ്പാക്കാൻ അബുദാബിക്കും, ദുബായ്‌ക്കുമൊപ്പം ഖത്തറും.  മൂന്നാം ഖത്തർ ദേശീയ വികസന തന്ത്രത്തിന് (NDS 3) കീഴിലാണ് ഗതാഗത സംവിധാനം വികസിപ്പിക്കുന്നത്.  

രാജ്യത്തെ ഗതാഗത മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനും സുസ്ഥിര വികസനവും സാമ്പത്തിക വൈവിധ്യവൽക്കരണവും കൈവരിക്കുന്നതിലും ഈ ദേശീയ വികസന തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2025-ൻ്റെ തുടക്കത്തിൽ ഇലക്ട്രിക് എയർ ടാക്സി സേവനങ്ങളും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പരീക്ഷിക്കുമെന്ന് ഖത്തറിൻ്റെ ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള ഇവോൾട്ട് വിമാന കമ്പനികളുമായി ഖത്തർ പ്രാരംഭ ചർച്ചകൾ നടത്തി വരികയാണ്.

 എയർ ടാക്‌സി സേവനങ്ങളും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും അവതരിപ്പിക്കുന്നത്   ഖത്തറിൻ്റെ ഗതാഗത മേഖലയെ ഉത്തേജിപ്പിക്കും. പരീക്ഷണത്തിനായുള്ള അനുമതികൾ നൽകാൻ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് പുറമെ  ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളും എയർ ടാക്‌സി സർവീസിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനം നേടുന്നതിനും സുസ്ഥിര വികസനവും സാമ്പത്തിക വൈവിധ്യവൽക്കരണവും കൈവരിക്കുന്നതിലും ഖത്തറിൻ്റെ മുൻനിര ആഗോള സ്ഥാനം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്നാം ഖത്തർ ദേശീയ വികസന തന്ത്രത്തിൻ്റെ  ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടി.  

അടുത്തിടെ  ഗതാഗത മന്ത്രാലയം 2024 ഏപ്രിൽ 30 മുതൽ മെയ് 2 വരെ ആദ്യത്തെ അന്താരാഷ്ട്ര “ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറം” സംഘടിപ്പിച്ചു.

സുസ്ഥിര ഗതാഗത പരിഹാരങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡുകളിലേക്കും പുതുമകളിലേക്കും കടന്നു ചെല്ലാൻ ഖത്തറിനെ ഇവന്റ് ഏറെ സഹായിച്ചു.   ഇലക്ട്രിക് ട്രാൻസ്‌പോർട്ട്, സെൽഫ് ഡ്രൈവിംഗ് മൊബിലിറ്റി മേഖലയിലെ  അനുഭവങ്ങൾ, ആശയങ്ങൾ എന്നിവയൊക്കെ ഖത്തറിൽ നടപ്പാക്കുന്നതിന്റെ സാദ്ധ്യതകൾ തേടുകയാണ് സർക്കാർ.

Qatar’s Ministry of Transport plans to introduce electric air taxi services and electric delivery planes by early 2025, aligning with global advancements in sustainable transportation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version