ബഹുരാഷ്ട്ര കൺസ്യൂമർ ഗുഡ്സ് കമ്പനിയായ യൂണിലിവർ (Unilever) ആഗോളതലത്തിലും ഇന്ത്യയിലും വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു.വിവിധ റോളുകൾക്കായി പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് യൂണിലിവർ ജോലി അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 128,000 ജീവനക്കാർ ആഗോള തലത്തിൽ യൂണിലിവറിനൊപ്പമുണ്ട്.
പരിചയസമ്പന്നർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുവാൻ കമ്പനിയുടെ കരിയർ പേജിൽ https://careers.unilever.com/ ക്ലിക്ക് ചെയ്യാം. പുതിയ അവസരങ്ങൾക്കായി കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിലോ https://www.linkedin.com/company/unilever/jobs/ ജോബ് പോർട്ടലുകളിലോ ക്ലിക്ക് ചെയ്യാം.
അടുത്തിടെ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (HUL) ഫോസ്റ്റർ ആൻഡ് കിൻഷിപ്പ് കെയർഗിവർ ലീവ് പോളിസി പ്രഖ്യാപിച്ചിരുന്നു. ദത്തെടുക്കുന്നതിന് മുമ്പുള്ള ഫോസ്റ്റർ കെയർ തിരഞ്ഞെടുക്കുന്ന അല്ലെങ്കിൽ അവരുടെ കുടുംബ ആവശ്യങ്ങൾക്കനുസരിച്ച് നിയമപരമായ രക്ഷാധികാരികളാകുന്ന ജീവനക്കാർക്ക് നാല് ആഴ്ച വരെ അവധി വാഗ്ദാനം ചെയ്യുന്നു.
HUL-ൻ്റെ ജീവനക്കാർക്കായുള്ള നിലവിലെ പോളിസികൾ ആഗോളതലത്തിൽ ശ്രദ്ധേയമാണ്. ഗ്രൂപ്പ് ഇൻഷുറൻസിനപ്പുറം വികലാംഗരായ ജീവനക്കാർക്ക് അധിക മെഡിക്കൽ കവറേജുണ്ട്. അതിജീവിതർക്കുള്ള മാനസിക-സാമ്പത്തിക- വൈദ്യസഹായം. ട്രാൻസ്‌ജെൻഡർ ജീവനക്കാർക്ക് മെഡിക്കൽ, ലീവ്, കൗൺസിലിംഗ്, ജോലിസ്ഥലത്തെ സഹായം എന്നിവ നൽകുന്ന ലിംഗമാറ്റ നയം, ശമ്പളമില്ലാത്ത അവധി അനുവദിക്കുന്ന കരിയർ ബ്രേക്ക് പോളിസി എന്നിവയാണവ.
For comprehensive details and terms and conditions, please refer to the company’s original website before applying
Unilever announces a global hiring drive, including multiple roles in India. Explore career opportunities and join a company committed to innovation and inclusivity.