Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചിരട്ട സംരംഭമാക്കിയ വിദ്യാർത്ഥി
I am Startup Studio

ചിരട്ട സംരംഭമാക്കിയ വിദ്യാർത്ഥി

വരുമാനം അത്യാവശ്യമുളള അഭിറാം ചിരട്ട തന്നെ ആയുധമാക്കി. കലാകാരനായ അഭിറാമിന്റെ കൈവിരലുകൾ പതിഞ്ഞപ്പോൾ ചിരട്ടകൾ നല്ല ശില്പങ്ങളായി. അത് സംരംഭമായി.
News DeskBy News Desk25 May 2024Updated:25 May 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജീവിതത്തിലെ ഏത് ചലഞ്ചും നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ താൽക്കാലികമാണ്. അത് മാറും. ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനാകും. കഷ്ടപ്പെടാനും പഠിക്കാനും തയ്യാറാണ്. ഇത് പറയുന്നത്, വെറും പതിനെട്ട് വയസ്സുള്ള അഭിറാമാണ്. കാസർകോഡ് കുറ്റിക്കോൽ ഗവൺമെന്റ് ഐടിഐയിലെ സെക്കന്റ് ഇയർ ഇലക്ട്രോണിക് മെക്കാനിക് വിദ്യാർത്ഥി.

ഉപയോഗിച്ച നാളികേരത്തിന്റെ ചിരട്ട പെട്ടെന്ന് മണ്ണിൽ ചേരില്ല. അത് കുന്നുകൂടി കിടക്കുന്നത് പലവിധ അസൗര്യങ്ങൾ ഉണ്ടാക്കും. വരുമാനം അത്യാവശ്യമുളള അഭിറാം ചിരട്ട തന്നെ ആയുധമാക്കി. സ്വയം കലാകാരനെന്ന് ബോധ്യമുള്ളതിനാൽ അഭിറാമിന്റെ കൈവിരലുകൾ പതിഞ്ഞപ്പോൾ ചിരട്ടകൾ നല്ല ശില്പങ്ങളായി. അത് സംരംഭമായി. ക്രാഫ്റ്റ് മീ‍ഡിയ എന്ന പേരിൽ എൺപതിലധികം വിവിധ കരകൗശല പ്രൊ‍ഡക്റ്റുകൾ അഭിറാം ഉണ്ടാക്കുന്നു. നാൽപതിലധികം ഓർഡറുകളാണ് അഭിറാമിന്റെ ഉൾപ്പന്നങ്ങൾക്ക് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കിട്ടിയത്.

അഭിറാമിന്റെ അമ്മ തയ്യൽ ജോലി ചെയ്യുന്നു. അച്ഛൻ മരം വെട്ടുകാരനും. പലവിധത്തിലുള്ള വെല്ലുവിളികളുണ്ട്, എന്നാലും അഭറാമിന്റെ ആത്മവിശ്വാസവും ജീവിതത്തിലെ തിളക്കവും അതിശയിപ്പിക്കും. ഏഴാംക്ലാസ് മുതൽ പാർട്ട് ടൈം ജോലി ചെയ്ത് കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ അഭിറാം ശ്രമിക്കുന്നുണ്ട്. ഈ വർഷത്തെ യൂത്ത് ഒളിംപിക്സിൽ വടംവലിയിലെ മത്സരാർത്ഥിയാണ് അഭിറാം. മികച്ച ഫുഡ്ബോൾ കളിക്കാരമുമാണ് ഈ കൊച്ച് മിടുക്കൻ.

നമ്മൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ കളിയാക്കാനും പിന്തിരിപ്പിക്കാനും പലരുമുണ്ടാകും. മൈൻഡ് ചെയ്യരുതെന്നാണ് അഭിറാമെന്ന ഈ കൊച്ച് സംരംഭകന്റെ ഉപദേശം. മാത്രമല്ല, കൈയ്യിലൊരു ആശയമുണ്ട്, സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് തുടക്കത്തിൽ വഴികാട്ടാനും തയ്യാറാണ് അഭിറാം. ഇത്തരമൊരു ആത്മവിശ്വാസത്തിലേക്ക് തന്നെ വാർത്തെടുത്തത് ഐടിഐയിലെ ലീപ് പ്രോഗ്രാമാണെന്ന് അഭിറാം പറയുന്നു. കേരളത്തിലെ104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കാലത്തെ കഴിവുകളും വികസിപ്പിക്കാൻ LEAP പദ്ധതി ലക്ഷ്യമിടുന്നു. ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് LEAP ചെയ്യുന്നത്.

Explore the inspiring story of Abhiram, an 18-year-old entrepreneur from Kerala, who transforms waste coconut husks into beautiful handicrafts. Learn how the LEAP program helped him overcome challenges and build his business, Craft Media.

banner business Channel I Am channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil