2027ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ഉയരുക  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭാരതി എയ്‌റോസിറ്റിയിലാകും. 2.5 ബില്യൺ ഡോളർ മുടക്കി  28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാൾ നിർമാണ ഘട്ടത്തിലാണ്.  ഇത് ഇന്ത്യയുടെ ആദ്യത്തെ എയറോട്രോപോളിസ് സൃഷ്ടിക്കുന്നതിനുള്ള തുടക്കമാണ്.

 ആഗോള വിനോദ വിഭാഗങ്ങൾ ഉൾകൊള്ളുന്ന  രാജ്യത്തെ ഏറ്റവും വലിയ ഇൻഡോർ വിനോദ കേന്ദ്രമായി മാളിനെ വികസിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എട്ട് മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഗാ മാൾ പൂർത്തിയാകുമ്പോൾ  എയ്‌റോസിറ്റിയിൽ വിപുലമായ വാണിജ്യ ഇടം, പൊതു ഇടങ്ങൾ എന്നിവയുമുണ്ടാകും.

  2029 ഓടെ നിലവിൽ 15 ലക്ഷം ചതുരശ്ര അടി പാട്ട സ്ഥലമുള്ള എയ്‌റോസിറ്റി ഒരു കോടി ചതുരശ്ര അടിയായി വികസിപ്പിക്കും. പിന്നാലെ ഗ്ലോബൽ ബിസിനസ് ഡിസ്ട്രിക്റ്റ് 65 ലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കും.  ഓഫീസുകൾ, റീട്ടെയിൽ, ഫുഡ് കോർട്ടുകൾ, ഒരു മെഗാ മാൾ, പൊതു ഇടങ്ങൾ എന്നിവയ്ക്കായി മൊത്തം 1.8 കോടി ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന ഇടം ഇവിടെ ലഭിക്കും. ഇതോടെ എയ്റോസിറ്റി രാജ്യത്തെ ആദ്യത്തെ എയറോട്രോപോളിസാകും. 8,000-ലധികം കാറുകൾ ഉൾക്കൊള്ളുന്ന ഭൂഗർഭ പാർക്കിങ്ങിനുള്ള പദ്ധതികൾ മാളിലുണ്ടാകും.

ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് (DIAL) ൽ നിന്നും എയ്‌റോസിറ്റിയുടെ വികസനത്തിനായി ജിഎംആർ കരാർ നേടിയെടുത്തത്   Bharti Realty യാണ്. എയർപോർട്ടിൻ്റെ ഉടമസ്ഥാവകാശം സംസ്ഥാനത്തിന് തന്നെയായിരിക്കും.

നിലവിൽ, ഒന്നാം ഘട്ടത്തിൽ  ജെഡബ്ല്യു മാരിയറ്റ്, അക്കോർ ഗ്രൂപ്പ്, റോസേറ്റ് എന്നിവയുൾപ്പെടെ 11 മികച്ച ഹോട്ടലുകളിലായി 5,000 ഹോട്ടൽ മുറികൾ എയ്റോസിറ്റിയിൽ ഉണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ  സെൻ്റ് റെജിസ്, ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് തുടങ്ങിയ 16 ഹോട്ടലുകളിലായി മുറികളുടെ എണ്ണം 7,000 ആയി ഉയരും.  30 ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ റീട്ടെയിൽ ലീസിംഗ് ഏരിയയുള്ള വേൾഡ്മാർക്ക് 2.0 ലെ  ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഡെസ്റ്റിനേഷനുകളിൽ ഒന്നായി ഇവിടം മാറും.

ഘട്ടം 2, 3 എന്നിവയിൽ 2.5 ബില്യൺ ഡോളർ നിക്ഷേപമുണ്ടാകും.  രണ്ടാം ഘട്ടത്തിൽ, എയ്‌റോസിറ്റിക്ക് വേൾഡ്‌മാർക്ക് 4, 5, 6, 7 എന്നിവ ലഭിക്കും, 35 ലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന വിസ്തീർണ്ണവും 28 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാളും നിലവിലെ വസന്ത് കുഞ്ച് മാളുകളേക്കാൾ മൂന്നിരട്ടി വലുതാണ്.    ഡെലിവറി ആരംഭിക്കുകയും 2027 മാർച്ചോടെരണ്ടാം ഘട്ടത്തിൻ്റെ വിതരണവും പൂർത്തിയാക്കും.” ഭാരതി റിയാലിറ്റിയുടെ എംഡിയും സിഇഒയുമായ എസ് കെ സയാൽ പറഞ്ഞു.

മഹിപാൽപൂരിനെയും ടെർമിനലുകൾ 2, 3 എന്നിവയെയും ബന്ധിപ്പിക്കുന്ന നോർത്തേൺ ആക്‌സസ് റോഡിലൂടെ എയ്‌റോസിറ്റിക്ക് 40 ലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന വാണിജ്യ ഇടം യാഥാർഥ്യമാക്കുന്നതിനു  മൂന്നാം ഘട്ടം സാക്ഷ്യം വഹിക്കും.   2025-ൽ ഈ ഘട്ടത്തിൻ്റെ ജോലികൾ ആരംഭിച്ച് 2029-ഓടെ പൂർത്തിയാക്കും.  ഇവ താഴത്തെ നിലയിൽ റീട്ടെയിൽ സ്ഥലമുള്ള ഓഫീസുകളായിരിക്കും. മുഴുവൻ സ്ഥലവും സൈക്കിൾ ട്രാക്കുകളും നടപ്പാതകളും വഴി ബന്ധിപ്പിക്കും.

എയ്‌റോസിറ്റി പൂർണമായി വികസിക്കുമ്പോൾ, അതിൽ 2 ദശലക്ഷം ആളുകൾക്ക്  ജോലി ലഭിക്കും.  കുറഞ്ഞത് 30 ദശലക്ഷമെങ്കിലും വാർഷിക സന്ദർശകരേയും എയ്റോ സിറ്റി ലക്ഷ്യമിടുന്നു. ഇതോടെ  IGI വിമാനത്താവളത്തിന് വലിയ T4  ടെർമിനലിലടക്കം എല്ലാ വർഷവും 100 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനും കഴിയും, ഇത് വിമാനത്താവളത്തിൻ്റെ വാർഷിക ശേഷി 140 ദശലക്ഷത്തിലധികം യാത്രക്കാരായി വർദ്ധിപ്പിക്കും. കൂടാതെ, പാസഞ്ചർ, കാർഗോ ഓപ്പറേഷൻസ് ഉൾപ്പെടെ വർധിക്കും.

ഇതിനു അനുബന്ധമായി എയ്റോസിറ്റി മെട്രോ സ്റ്റേഷന് സമീപം DIAL ഇന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഹബ് വികസിപ്പിക്കുന്നു. ഹബ്ബിൽ ഒരു അന്തർസംസ്ഥാന ബസ് ടെർമിനസ്, ഡൽഹി മെട്രോയുടെ വരാനിരിക്കുന്ന നാലാം ഘട്ടം, റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം സ്റ്റേഷൻ RRTS എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

 വ്യത്യസ്‌ത ഗതാഗതമാർഗങ്ങൾ ലഭ്യമാവുന്ന ലോകത്തിലെ ഏറ്റവും മികച്ച  ആഗോള ബിസിനസ്സ് ജില്ലയായിരിക്കും വേൾഡ്‌മാർക്ക് എയ്‌റോസിറ്റി. മീററ്റ്, അൽവാർ, പാനിപ്പത്ത് എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന വ്യക്തികൾക്ക്   RRTS ഉപയോഗിച്ച് 45 മിനിറ്റിനുള്ളിൽ എയ്റോ സിറ്റിയിലെത്താം.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version