ഇനി കൊച്ചിയിലെ വനിതകൾക്ക് ടാക്സി ഡ്രൈവിംഗ് അഭിമാനത്തോടെ തന്നെ സംരംഭമാക്കി സ്വീകരിക്കാം. ടാക്സി  ഡ്രൈവർ എന്ന നിലയിൽ  പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലടക്കം പരിശീലന വൈദഗ്ധ്യം ഉറപ്പുവരുത്തികൊണ്ടാകും ഈ വനിതാ സംരംഭങ്ങൾ നിരത്തിലേക്കിറങ്ങുക. പ്രൊഫഷണല്‍ ഡ്രൈവിങ് മേഖലയിലേക്ക് സ്ത്രീകള്‍ക്ക് അവസരം വര്‍ധിപ്പിക്കുന്നതിനായി ‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ എന്ന സിഎസ്ആര്‍ പദ്ധതി വിജയകരമായി നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ് ഐ ടി മേഖലയിലെ മുൻനിര സ്ഥാപനമായ  ഐബിഎസ് സോഫ്റ്റ് വെയര്‍. പൂര്‍ണമായും സൗജന്യമായ ഈ പരിശീലന പരിപാടിയില്‍ ഇതിനകം തന്നെ 34 വനിതകള്‍ ആദ്യ രണ്ട് ബാച്ചുകളിലായി ‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു.. കൊച്ചി നഗരത്തില്‍ ഇവരുടെ സേവനം ആരംഭിച്ചു കഴിഞ്ഞു.

ഡ്രൈവിങ് പരിശീലനത്തിനൊപ്പം പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലും പദ്ധതി സമഗ്രമായ പരിശീലനം നല്‍കുന്നുണ്ട്. സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കും ഒരാശ്വാസമാകും ഈ സ്ത്രീ സൗഹൃദ വാഹനങ്ങൾ.

‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ എന്ന പേരില്‍ ഐബിഎസിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. കൊച്ചിയിൽ പത്തു വാഹനങ്ങൾ നിരത്തിലിറങ്ങിക്കഴിഞ്ഞു. സ്ഥിര വരുമാനത്തിന് പുറമെ, മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ബോണസും ലഭിക്കും. ഇതിനോടകം സര്‍ട്ടിഫിക്കറ്റ് നേടിയ ഈ ഡ്രൈവര്‍മാര്‍ 1000-ല്‍ അധികം ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി.

ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയിലെ കൂടുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനായി 100 വനിതകള്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ ഐബിഎസ് ലക്ഷ്യമിടുന്നുണ്ട്. ഈ സംരംഭം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക മാത്രമല്ല, സാമൂഹിക പുരോഗതിക്കും സ്ത്രീ ശാക്തീകരണത്തിനും വലിയ സംഭാവന നല്‍കുമെന്ന് ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.

ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. പാര്‍ട്ട് ടൈം ജോലി ചെയ്യാനും സൗകര്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 8129902043 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ibs software launches ‘future point cabs’, a csr initiative providing free training and vehicles to women drivers in kochi, promoting women’s entrepreneurship.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version