Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 72 ലും ഉഷാർ  
News Update

72 ലും ഉഷാർ  

JCB ഉൾപ്പെടെ 11 വാഹനങ്ങൾ ഓടിക്കും 72കാരി രാധാമണിയമ്മ | Age no barrier! 72-year-old Radhamani from Kochi can drive 11 types of vehicles
News DeskBy News Desk26 May 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒരു വനിത മഹീന്ദ്ര ഥാറിൽ വന്നിറങ്ങി  ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ എടുത്തു പറക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ  നിരത്തുകളിൽ അത്ര പുതുതൊന്നുമല്ല. എന്നാൽ ഇവിടെ രാധാമണി അമ്മക്ക് പ്രായം 72 ആണ്. എന്നിട്ടും യുവതയുടെ ഊർജസ്വലതയോടെ അവർ നിരത്തുകൾ കീഴടക്കുകയാണ്, അതും ജെസിബി പോലുളള വലിയ വാഹനങ്ങളിൽ.

പ്രായം ഘടകമേയല്ല
പ്രായം ഒന്നിനും പരിമിതിയല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ഈ 72-ാം വയസിലും ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇവർക്കുണ്ട്. രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. ആദ്യമൊക്കെ പേരിനായിരുന്നു ഡ്രൈവിംഗ് പഠിച്ചതും ലൈസെൻസ് എടുത്തതും എന്ന് രാധാമണിയമ്മ പറയുന്നു.

A2Z ഹെവി എക്യുപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഡ്രൈവിംഗ് പഠന സ്ഥാപനം നടത്തിയിരുന്ന ഭർത്താവ്  2004-ൽ ഒരു അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രാധാമണി അമ്മക്ക്  ഡ്രൈവിംഗ് സ്കൂൾ ബിസിനസ് സ്വയം നടത്തേണ്ടി വന്നു.  അതിനു ശേഷമാണ് ഡ്രൈവിംഗ് ഒരു പ്രൊഫഷണൽ വിഷയമായി രാധാമണിയമ്മ കണ്ടു തുടങ്ങിയത്.  ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിന് അവർ പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഉടമസ്ഥർക്കോ ഇൻസ്ട്രക്ടർമാർക്കോ ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.  ഇതോടെ ജെസിബി, ഹിറ്റാച്ചി, ബോബ്‌ക്യാറ്റ്‌, ഹെവി ഡ്യൂട്ടി ക്രയിൻ തുടങ്ങി എല്ലാ വാഹനങ്ങളും ഓടിക്കാൻ പഠിച്ചു. ഈ പ്രായത്തിലും രാധാമണിയമ്മ അവയൊക്കെ അനായാസമായി തന്നെ കൈകാര്യം ചെയ്യും.

ഏറ്റവും ഇഷ്ടം ഫോർക്ക്ലിഫ്റ്റ്
എക്‌സ്‌കവേറ്റർ, ഫോർക്ക്‌ലിഫ്റ്റ്, ക്രെയിൻ, റോഡ് റോളർ, ട്രാക്ടർ, കണ്ടെയ്‌നർ ട്രെയിലർ ട്രക്ക്, ബസ്, ലോറി തുടങ്ങി 11 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ്   രാധാമണി അമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഹെവി വെഹിക്കിൾ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ് രാധാമണി. വലിയ വാഹനങ്ങളിൽ രാധാമണിയമ്മക്ക് ഓടിക്കാൻ ഏറ്റവുമിഷ്ടം ഫോർക്ക്ലിഫ്റ്റാണ്. അതിനു ശേഷമേ ജെ സി ബി പോലുമുള്ളൂ .

ഗഡ്കരിക്ക് മുന്നിൽ JCB ഓടിച്ചു
1988-ൽ ബസിനും ലോറിക്കും ലൈസൻസ് നേടി. 2021 ലാണ് വലിയ ചരക്കുകൾ കൊണ്ടുപോകുന്ന ലോറികൾ വരെ ഓടിക്കാനുള്ള ലൈസൻസ് കിട്ടുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിലും പ്രത്യേക താല്പര്യമാണ് രാധാമണിയമ്മക്ക്.  അടുത്തിടെ ഡൽഹിയിൽ നടന്ന ഒരു വാഹന എക്സ്പോയിൽ പങ്കെടുക്കാനെത്തിയ രാധാമണിക്കു ഓർക്കാൻ അവിസ്മരണീയമായ ഒരു സംഭവവുമുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയായിരുന്നു അവിടെ ആദ്യ ഇലക്ട്രിക് ജെ സി ബി ലോഞ്ച്  ചെയ്യാനെത്തിയത്. അതോടിക്കാനുള്ള ലൈസെൻസ് കൈവശം ഉണ്ടിയിരുന്നു എന്ന ഒരൊറ്റ കാരണത്താൽ ആ ലോഞ്ചിങിന് ശേഷം ആദ്യമായി വാഹനം ഓടിക്കാനുള്ള അവസരം രാധാമണിയമ്മക്കായിരുന്നു.  

Radhamani Amma, a 72-year-old driving enthusiast from Kochi who holds licenses for 11 vehicle categories, including JCBs and forklifts. Learn how she’s breaking stereotypes and making her mark on the roads of Kerala.

banner business Channel I Am channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil