തനിക്ക് ADHD എന്ന മാനസിക രോഗമുണ്ട്; രോഗം നിർണയം നടത്തിയത് 41ആം വയസ്സിൽ എന്ന് പൊതുവേദിയിൽ നടൻ ഫഹദ് ഫാസിൽ വെളിപ്പെടുത്തുമ്പോൾ ഓർക്കണം ഇതൊരു അപൂർവ രോഗമല്ല. അല്ലെങ്കിൽ അതിനെ ഒരു രോഗാവസ്ഥയായി നിരവധി കുടുംബങ്ങൾ കണ്ടിട്ടുമില്ല.
കുട്ടി വളരെ വികൃതിയാണ്, ഒരു സമയവും അടങ്ങിയിരിക്കില്ല, എല്ലാം നശിപ്പിക്കും, ആക്രമണ സ്വഭാവമുണ്ട് എന്നൊക്കെ ഈ അവസ്ഥയെ പേരിട്ടു വിശേഷിപ്പിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ കുട്ടികാലത്തെ സ്വഭാവത്തിലെ അടുക്കും ചിട്ടയില്ലായ്മ മുതൽ ഏതെങ്കിലും ഒരു കാര്യം തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന കുട്ടികൾ വരെ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം എന്ന ADHDക്ക് അടിമകളാണ്. ആ അവസ്ഥ വളരുന്നതിനനുസരിച്ചു കുറയാറാണ് പതിവെങ്കിലും മുതിർന്നവരിലും ADHD ലക്ഷണങ്ങൾ കാണാം. അതാണ്ത നിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞത്. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും താരം വെളിപ്പെടുത്തിയത്.
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസിക അവസ്ഥയാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
കുട്ടികളായിരിക്കുമ്പോൾ തന്നെ എഡി എച്ച് ഡി കണ്ടെത്തിയാൽ ഒരു പരിധി വരെ ചികിത്സിച്ച് മാറ്റാൻ സാധിക്കും. കുട്ടികളിലെ ആക്രമണ വാസന കുറയ്ക്കാൻ സെഡേഷൻ മരുന്നുകൾ സ്ഥിരമായി നൽകുകയാണ് സാധാരണ ചെയ്യുക. എന്നാൽ ഇത് ഭാവിയിൽ കുട്ടികളുടെ നാഡീ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടു തന്നെ സൈക്കോളജിസ്റ്റുകൾ അടക്കം കൗൺസിലർമാർ ഇതിനെ എതിർക്കുന്നു. കൗൺസിലിംഗിലൂടെയും, മാനസിക പിരിമുറുക്കം കുറക്കുന്നതിലൂടെയും കുട്ടികളിൽ ഇതിനു ശമനം ഉണ്ടാക്കാമെന്ന് പലരും തെളിയിച്ചിട്ടുണ്ട്.
Actor Fahadh Faasil’s ADHD diagnosis at 41 highlights the commonality and misconceptions of the disorder. Learn about ADHD symptoms, treatments, and the importance of early diagnosis.