ഇന്ത്യൻ സിനിമയിൽ 1000 കോടി ക്ലബ്ബിൻ്റെ പിറവിക്ക് കാരണമായ രണ്ടു നടന്മാരിൽ ഒരാൾ ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിലാണ്. 1000 കോടി രൂപ മുടക്കിയ ഒരു സിനിമയെ നയിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേതാക്കൾ എന്ന സംയുക്ത ബഹുമതി സ്വന്തമാക്കിയത് തെന്നിന്ത്യൻ താരം പ്രഭാസിനൊപ്പം റാണ ദഗ്ഗുബതിയാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന റാണ ദഗ്ഗുബതി രജനികാന്തിൻ്റെ ഒക്ടോബറിൽ റിലീസ് ചെയ്യുന്ന ചിത്രമായ വേട്ടയനിൽ ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് .
ലോകമെമ്പാടുമുള്ള 1000 കോടി ഗ്രോസ് കടന്ന ആദ്യ ഇന്ത്യൻ സിനിമ എസ്എസ് രാജമൗലിയുടെ ബാഹുബലി: ദി ബിഗിനിങ്ങിൻ്റെ തുടർച്ചയായ ബാഹുബലി 2: ദി കൺക്ലൂഷൻ ആയിരുന്നു. ലോകമെമ്പാടും 1600 കോടി രൂപ കരസ്ഥമാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ ചിത്രത്തിലെ പ്രതിനായകനായ ഭല്ലാലദേവയായി അഭിനയിച്ച റാണ ദഗ്ഗുബതിയും അങ്ങനെയാണ് താരമായത്. പിനീടാണ് ആമിർ ഖാൻ ചിത്രം ദംഗൽ 2000 കോടിയിലധികം നേടി റാണയെയും പ്രഭാസിനെയും മറികടന്നത്.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, രജനികാന്ത്, അക്ഷയ് കുമാർ എന്നിവരെയും പിന്തള്ളിയാണ് റാണ 1000 കോടി ക്ലബ്ബിലെത്തിയത്.
ബാഹുബലി വിജയത്തിനു ശേഷം, റാണ ദഗ്ഗുബതി കാടൻ, 1945, ഭീംല നായക്, ഹൗസ്ഫുൾ 4, തുടങ്ങിയ ചിത്രങ്ങളിലും രണ്ട് എൻടിആർ ബയോപിക്കുകളിലും വേഷമിട്ടു. തൊട്ടു പിന്നാലെ വൃക്ക സംബന്ധമായ അസുഖം ബാധിച്ചതോടെ വലിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ റാണക്കായില്ല. ഒടുവിൽ അദ്ദേഹത്തിന് വൃക്ക മാറ്റിവയ്ക്കേണ്ടി വന്നു. ശരീരഭാരം കുറയ്ക്കുകയും ദീർഘകാലം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. രജനികാന്ത് ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് റാണാ ദഗ്ഗുബതി.
Explore the return of Rana Daggubati to the acting scene after overcoming health challenges. Discover his journey from leading the Rs 1000 crore club with “Baahubali 2: The Conclusion” to his upcoming supporting role in Rajinikanth’s film “Vettayan.”