ആകെ  കൈമുതലായുണ്ടായിരുന്നത് സ്കൂൾ വിദ്യാഭ്യാസം മാത്രം. അതിനു ശേഷം വെറും 5000 രൂപയുമായി ബിസിനസ്സ് ചെയ്യുവാൻ ഇറങ്ങിത്തിരിച്ച  തമിഴ്നാട്ടുകാരായ ഈ സഹോദരങ്ങൾ ഇപ്പോൾ 12000 കോടി രൂപ വിറ്റുവരവുള്ള സുഗുണ ഫുഡ്സ് കമ്പനി നടത്തുന്നു, ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ഇന്നിവരുമുണ്ട്.

1984-ൽ 5000 രൂപ തുച്ഛമായ മുതൽമുടക്കിലാണ് സഹോദരങ്ങൾ തങ്ങളുടെ കോഴി ബിസിനസ്സ് ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള ഉദുമലൈപേട്ടയിലായിരുന്നു കോഴി കർഷകരായ ബി സൗന്ദരരാജൻ്റെയും ജിബി സുന്ദരരാജൻ്റെയും ആദ്യത്തെ കോഴി ഫാം. നാല് പതിറ്റാണ്ടുകൾക്ക് ശേഷം 12000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോഴി ബിസിനസ്സ് അവർക്ക് സ്വന്തമായുണ്ട്.
 
സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം പച്ചക്കറി കൃഷി ചെയ്തുകൊണ്ടാണ് സൌന്ദരരാജൻ തന്റെ ഉപജീവനം തുടങ്ങിയത്. പിന്നീട് ഹൈദരാബാദിലെ അഗ്രികൾച്ചർ പമ്പ് കമ്പനിയിൽ ജോലി ചെയ്തു. അവിടെ നിന്നും  അദ്ദേഹം സഹോദരൻ്റെ ബിസിനസ്സിൽ ചേരാൻ മടങ്ങി എത്തുകയായിരുന്നു .

ഇന്ന് അവരുടെ കമ്പനിയായ സുഗുണ ഫുഡ്‌സിൽ 18 സംസ്ഥാനങ്ങളിലെ 15000 ഗ്രാമങ്ങളിൽ നിന്നുള്ള 40000 കർഷകർ ജോലി ചെയ്യുന്നു. ബി സൗന്ദരരാജൻ ചെയർമാനും മകൻ വിഘ്നേഷ് മാനേജിംഗ് ഡയറക്ടറുമാണ്.

സംരംഭം തുടങ്ങി 7 വർഷത്തിനുള്ളിൽ 40 കർഷകർ അവരോടൊപ്പം ചേർന്നു. ഇവരുടെ വിറ്റുവരവ് ഏഴു കോടി കവിഞ്ഞു. സുഗുണ ചിക്കൻ വളരെ പെട്ടെന്നുതന്നെ തമിഴ്നാട്ടിൽ അറിയപ്പെടുന്ന പേരായി മാറി.

  2021 സാമ്പത്തിക വർഷത്തിൽ അവരുടെ വിറ്റുവരവ് 9,155.04 കോടി രൂപയും,  ലാഭം 358.89 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം കമ്പനിയുടെ വിറ്റുവരവ് 12,000 കോടി രൂപയായിരുന്നു.

Explore the inspiring journey of B Soundararajan and GB Sundararajan, the founders of Suguna Foods, from humble beginnings to building India’s largest poultry business. Learn how their vision, perseverance, and entrepreneurial spirit transformed the poultry industry and impacted rural economies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version