പൂർണമായും തദ്ദേശീയമായി നിർമിച്ച സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്ട്രേറ്റർ – അഗ്നിബാൻ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച്
ഇന്ത്യൻ സ്വകാര്യ സ്പേസ് ടെക്ക് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ്. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണമാണിത്. ധനുഷ് എന്ന് പേരിട്ടിരിക്കുന്ന ശ്രീഹരിക്കോട്ടയിലെ അഗ്നികുൽ ലോഞ്ച് പാഡിൽ നിന്ന് നടത്തിയ വിക്ഷേപണം വിജയിച്ചതായി ISRO എക്സിൽ അറിയിച്ചു.
A remarkable feat which will make the entire nation proud!
— Narendra Modi (@narendramodi) May 30, 2024
The successful launch of Agnibaan rocket powered by world’s first single-piece 3D printed semi-cryogenic engine is a momentous occasion for India’s space sector and a testament to the remarkable ingenuity of our Yuva… https://t.co/iJFyy0dRqq pic.twitter.com/LlUAErHkO9
അഗ്നിബാൻ്റെ സബ് ഓർബിറ്റൽ ടെക്നോളജിക്കൽ ഡെമോൺസ്ട്രേറ്റർ വിക്ഷേപണം മാറ്റിവച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അഗ്നികുൽ കോസ്മോസ് വ്യാഴാഴ്ച ഈ ദൗത്യം വിജയകരമായി നിർവഹിച്ചത് . ഈ നേട്ടം ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് നാഴികക്കല്ലാണ്.
ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എൻജിനായ അഗ്നിലൈറ്റ് എൻജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ള സെമി ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനമാണ് റോക്കറ്റിലുള്ളത്. വിക്ഷേപണച്ചെലവ് വലിയതോതിൽ കുറയ്ക്കാൻ സെമി ക്രയോജനിക് എൻജിനുകൾക്കാകും.
സെമി-ക്രയോജനിക് എഞ്ചിൻ അഗ്നിലെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിംഗിൾ-സ്റ്റേജ് റോക്കറ്റ്, അഗ്നിബാൻ്റെ വിക്ഷേപണത്തിൻ്റെ മുന്നോടിയാണ് . SOrTeD” ദൗത്യത്തിൻ്റെ പ്രധാന ഉദ്ദേശം നിർണായക ഫ്ലൈറ്റ് ഡാറ്റ ശേഖരിക്കുകയും മികച്ച പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. വിക്ഷേപിക്കാനിരിക്കുന്ന അഗ്നിബാൻ്റെ രണ്ട്-ഘട്ട വിക്ഷേപണ വാഹനം 300 കിലോഗ്രാം പേലോഡ് 700 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .
അഗ്നികുൽകോസ്മോസ് ടീമിൻ്റെ നേട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ അഭിനന്ദിച്ചു. “രാജ്യം മുഴുവൻ അഭിമാനിക്കുന്ന ഒരു ശ്രദ്ധേയമായ നേട്ടം!” എന്ന് പ്രധാനമന്ത്രി കുറിച്ചും.
India’s space sector achieved a historic milestone with Agnikul Cosmos launching its Agnibaan SOrTeD rocket from a private launchpad, featuring the world’s first single-piece 3D printed engine and a unique gas-liquid fuel combination.