51 കോടി രൂപയാണ് അഫ്താബ് ശിവദാസാനിയുടെ ആസ്തി. ആരാണീ അഫ്താബ് ശിവദാസാനി? ‘ഹംഗാമ’, ‘ഗ്രാൻഡ് മസ്തി’, ‘ഗ്രേറ്റ് ഗ്രാൻഡ് മസ്തി’, ‘ക്യാ കൂൾ ഹേ ഹം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ. പക്ഷെ പിന്നീട് കരിയറിലെ മോശം വഴിത്തിരിവിൽ  ഉണ്ടായ ബോക്സ് ഓഫീസ് പരാജയങ്ങൾ കാരണം വേഷങ്ങൾ കുറഞ്ഞു.  ഒരു റിപ്പോർട്ട് അനുസരിച്ച്  അഫ്താബ് ശിവദാസാനിയുടെ കരിയറിൽ ഫ്ലോപ്പ് ചിത്രങ്ങൾ ഇതുവരെ 40 എണ്ണമാണ്.

നിരവധി പരാജയങ്ങൾ കാരണം വളരെ കുറച്ച്  സിനിമകളിൽ മാത്രമേ ഉണ്ടായിരിന്നുള്ളൂ. എന്നിരുന്നാലും കോടികൾ സമ്പാദിക്കുന്നുണ്ട് അഫ്‌താബ്‌. തൻ്റെ പ്രൊഡക്ഷൻ ഹൗസിലൂടെയും മറ്റ് പരിപാടികളിലൂടെയും പ്രതിവർഷം 3 കോടിയോളം രൂപയാണ് അഫ്താബ് ശിവദാസാനി സമ്പാദിക്കുന്നത്.

1978 ജൂണിൽ മുംബൈയിൽ ജനിച്ച അഫ്താബ് ശിവദാസാനി തന്റെ ഒമ്പതാം വയസ്സിൽ അനിൽ കപൂറിൻ്റെ സൂപ്പർഹിറ്റ് ചിത്രമായ ‘മിസ്റ്റർ ഇന്ത്യ’യിൽ ബാലതാരമായാണ്  കരിയർ ആരംഭിച്ചത്.

1988-ൽ പുറത്തിറങ്ങിയ ‘ഷാഹെൻഷാ’ എന്ന സിനിമയിൽ അമിതാഭ് ബച്ചൻ്റെ ചെറുപ്പവും  അഫ്താബ് ശിവദാസാനി അവതരിപ്പിച്ചു. 19 വയസ്സ് വരെ അദ്ദേഹം   പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു, അതിനുശേഷം സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ‘മസ്ത്’ എന്ന സിനിമയിൽ ഊർമിള മംഡോദ്കറിനൊപ്പം ഒരു പ്രധാന വേഷം ചെയ്തു. ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പർഹിറ്റായി.

Aftab Shivdasani, Bollywood actor, Mr India, Hungama, Grand Masti, Kya Kool Hain Hum, Mast, Aftab Shivdasani net worth, Aftab Shivdasani career, Aftab Shivdasani movies, Aftab Shivdasani personal life, Aftab Shivdasani production house, Aftab Shivdasani web series

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version