ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ച് റീജിയണൽ മെഡിക്കൽ ടൂറിസം ഹബ്ബുകളും ബജറ്റിൽ പ്രഖ്യാപിച്ചു. നമ്മുടെ പരമ്പരാഗത ചികിത്സാരീതിയായ ആയുർവേദത്തിനും യോഗയ്ക്കും പുത്തൻ ഉണർവ് നൽകുന്നതാണ് 2026-27 കേന്ദ്ര ബജറ്റ്.

Ayurveda and Mental Health Initiatives Budget

രാജ്യത്ത് മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) സ്ഥാപിക്കും. ആയുർവേദം, യോഗ എന്നീ മേഖലകളിലായി 1.5 ലക്ഷം കെയർഗിവർമാർക്ക് (Caregivers) പ്രത്യേക പരിശീലനം നൽകും. കൂടാതെ അനുബന്ധ ആരോഗ്യ മേഖലകളിൽ (Allied Health) ഒരു ലക്ഷം പ്രൊഫഷണലുകളെയും വാർത്തെടുക്കും. പുതിയ നാഷണൽ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ മേഖലയിലെ പ്രൊഫഷണലുകൾക്കായി നിംഹാൻസ് 2 (NIMHANS 2) എന്നിവ സ്ഥാപിക്കും. വിദേശികളായ പേഷ്യൻസിനായി അഞ്ച് റീജിയണൽ മെഡിക്കൽ ടൂറിസം ഹബ്ബുകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം നൽകും.

ആഗോള തലത്തിൽ ആയുർവേദം
ആയുർവേദ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആയുഷ് ഫാർമസികളും ഡ്രഗ് ടെസ്റ്റിംഗ് ലാബുകളും നവീകരിക്കും. ജാംനഗറിലെ ഡബ്ല്യു.എച്ച്.ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

“ആയുർവേദവും യോഗയും വെറും ചികിത്സാരീതികളല്ല, അവ ഇന്ത്യയുടെ ആഗോള ബ്രാൻഡുകളാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ആരോഗ്യ വ്യവസ്ഥയാണ് നാം കെട്ടിപ്പടുക്കുന്നത്.” – നിർമല സീതാരാമൻ ബജറ്റിൽ പറഞ്ഞു

പരമ്പരാഗത ചികിത്സയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന ഒരു സംയോജിത ആരോഗ്യ സംവിധാനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് കണ്ടന്റ് ക്രിയേറ്റേഴ്സിനും ഐടി പ്രൊഫഷണലുകൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കാൻ വിഭാവനം ചെയ്ത ‘നിംഹാൻസ് 2’ പോലുള്ള പദ്ധതികൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

FM Nirmala Sitharaman announces a major boost for the ‘Ayush’ sector in Budget 2026, including 3 new All India Institutes of Ayurveda and NIMHANS 2 for mental health. Explore the plan to establish 5 regional medical tourism hubs in India.

Share.

Comments are closed.

Exit mobile version