പാൽ മസാല ഉൽപ്പന്നങ്ങളുടെ പാക്കിംഗിനായി പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ വസ്തുക്കൾ ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിരോധിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ചട്ടങ്ങളുമായി യോജിച്ചുപോകുന്നതിന്റെ ഭാഗമായാണ് പാക്കിങ് നിയമങ്ങളിൽ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ടിൻ, ഗ്ലാസ് പാത്രങ്ങൾ അല്ലെങ്കിൽ പൂർണ്ണമായും പ്ലാസ്റ്റിക് ഇല്ലാത്ത പ്രകൃതിദത്ത വസ്തുക്കൾ എന്നിവ മാത്രമേ പാക്കിംഗിനായി ഉപയോഗിക്കാൻ പാടുള്ളൂ. പോളിഎത്തിലീൻ, പി.വി.സി, അലുമിനിയം ഫോയിൽ എന്നിവയുടെ ഉപയോഗവും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്
FSSAI bans the use of plastic, PVC, and foil packaging for pan masala products, mandating manufacturers to switch exclusively to tin, glass, or non-plastic materials
