ബെംഗളൂരു ഹോസ്കോട്ടെയിലെ നിപ്പോൺ എക്സ്പ്രസ് നടത്തുന്ന സെപ്റ്റോ (Zepto) വെയർഹൗസ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ പൂട്ടി. ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പ്, ലേബലിംഗ്, ശുചിത്വം എന്നിവയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) ഈ നടപടി.
പരിശോധനയ്ക്കിടെ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സെപ്റ്റോയ്ക്ക് 25,000 രൂപ പിഴയും അധികൃതർ ചുമത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) ചട്ടങ്ങൾ ലംഘിച്ചതിനാണ് വെയർഹൗസിനെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ബെംഗളൂരു നഗരത്തിലുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി. ഹോട്ടലുകളും വെയർഹൗസുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയ അധികൃതർ, ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ സാഹചര്യങ്ങൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Karnataka FDA seals Zepto’s Hoskote warehouse in Bengaluru and imposes a ₹25,000 fine over food safety, hygiene, and labelling violations
