മുകേഷ് അംബാനി, സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ എന്നിവരുൾപ്പെടെ പല അതിസമ്പന്നരും ഉപയോഗിക്കുന്ന മിൽക്ക് ബ്രാൻഡ് ഏതാണെന്ന് അറിയാമോ?
പ്രീമിയം ഗുണനിലവാരമുള്ള പാലുൽപ്പന്നങ്ങൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫാം ടു ഹോം എന്ന ആശയവുമായി എത്തിയ പരാഗ് മിൽക്ക് ഫുഡ്സിൻ്റെ പ്രൊഡക്റ്റാണ് ഇവരൊക്കെ ഉപയോഗിക്കുന്നത്. മുൻനിര ബ്രാൻഡാണിത്.
പരാഗ് മിൽക്ക് മുംബൈയിൽ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നിലവാരമുള്ള പശു ഫാം -ഭാഗ്യലക്ഷ്മി ഡയറി ഫാം- സ്ഥാപിച്ചു. പരിസ്ഥിതിക്കനുയോജ്യമായ കൃഷിരീതികളും കർശനമായ ഗുണനിലവാര നിയന്ത്രണവും ഡയറി ഫാമിന്റെ പ്രത്യേകതയാണ്.
പരാഗ് മിൽക്ക് ഫുഡ്സ് ലിമിറ്റഡ് പാൻ ഇന്ത്യ സാന്നിധ്യമുള്ള ഏറ്റവും വലിയ സ്വകാര്യ ഡയറി എഫ്എംസിജി കമ്പനിയാണ്. 2016-ൽ, എൻഎസ്ഇയിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഒരു പ്രാഥമിക പബ്ലിക് ഓഫറിംഗ് ലിസ്റ്റിംഗിലൂടെ കമ്പനി പബ്ലിക് ആയി മാറി.
ഹോളിസ്റ്റിക് രീതിയിൽ മുഴുവൻ സമയ പശു പരിപാലന സംവിധാനത്തോടെ ശുദ്ധമായ പാൽ 24 മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് വിതരണം ചെയ്യുകയാണ് ലക്ഷ്യം. വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച പാൽ ലഭിക്കാൻ ഒരു ഇനം പശുക്കളെയാണിവിടെ വളർത്തുന്നത് .
ഇനി ബ്രാൻഡിൻഡിന്റെ പേര് പറയാം, ‘Pride of cows’ എന്നാണ് താരങ്ങളുപയോഗിക്കുന്ന ആ മിൽക്ക് ബ്രാൻഡിന്റെ പേര്.
2011-ൽ പുറത്തുവന്ന FSSAI പഠനം 70% ഇന്ത്യക്കാരും മായം കലർന്ന പാൽ കഴിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഇത്തരമൊരുഫാമിനെ കുറിച്ച് പരാഗ് ഫുഡ്സ് ചിന്തിച്ചു തുടങ്ങിയത്. ശുദ്ധമായ, അത്യധികം രുചികരവും, ക്രീം നിറഞ്ഞതും കുറഞ്ഞ ബാക്ടീരിയകളുടെ എണ്ണം കുറവുള്ളതുമായ പശുവിൻ പാലെന്ന ഉയർന്ന പോഷകാഹാരം മനുഷ്യൻ്റെ കൈകളാൽ സ്പർശിക്കപ്പെടാതെ വീട്ടു പടിക്കൽ എത്തിക്കുകയാണ് പരാഗ് മിൽക്ക് ഫുഡ്സ് ലിമിറ്റഡ്.
ജർമ്മനിയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള ലോകോത്തര ഡയറി സാങ്കേതികവിദ്യ ഈ ഫാമിൽ നടപ്പാക്കിയിട്ടുണ്ട്.
Pride of Cows, the premium milk brand by Parag Milk Foods used by celebrities like Mukesh Ambani and Amitabh Bachchan. Known for its farm-to-home quality and eco-friendly practices.