അമുൽ പാലിൻ്റെ വില കൂട്ടി. എല്ലാ വേരിയൻ്റുകളിലും വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചു. പുതിയ വില ജൂൺ 3 മുതൽ പ്രാബല്യത്തിൽ വന്നു .
 
ഇതോടെ രാജ്യത്തെ എല്ലാ വിപണികളിലും അമുൽ പാൽ പാക്കറ്റിന്റെ വില ലിറ്ററിന് 2 രൂപ വർധിക്കും.



 500 മില്ലി അമുൽ എരുമ പാൽ, 500 മില്ലി അമുൽ ഗോൾഡ് മിൽക്ക്, 500 മില്ലി അമുൽ ശക്തി പാൽ എന്നിങ്ങനെയുള്ള വേരിയൻ്റുകളുടെ പുതുക്കിയ പാൽ വില യഥാക്രമം 36 രൂപ ,  33 രൂപ, 30 രൂപ എന്നിങ്ങനെയാണ്.

 പ്രവർത്തനച്ചെലവും ഉൽപാദനച്ചെലവും വർധിച്ചതാണ് അമുൽ പാലിൻ്റെ വില വർധിപ്പിച്ചതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF )അറിയിച്ചു. 13 മാസം മുമ്പ് 2023 ഫെബ്രുവരിയിലാണ് അവസാനമായി ജിസിഎംഎംഎഫ് പാൽ വില ഉയർത്തിയത്.

വർധിച്ച ഉൽപ്പാദനച്ചെലവ് നികത്താൻ കർഷകർക്ക് ഈ വർധന അനിവാര്യമാണെന്ന് ‘അമുൽ’ ബ്രാൻഡിന് കീഴിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ജിസിഎംഎംഎഫിൻ്റെ എംഡി ജയൻ മേത്ത പറഞ്ഞു.
 
GCMMF പറയുന്നതനുസരിച്ച്, പാലിനും പാൽ ഉൽപന്നങ്ങൾക്കുമായി ഉപഭോക്താക്കൾ നൽകുന്ന ഓരോ രൂപയിലും ഏകദേശം 80 പൈസ  അമുൽ പാൽ ഉത്പാദകർക്ക് കൈമാറുന്നു. പാൽ ഉൽപ്പാദകർക്ക് ആദായകരമായ പാൽ വില നിലനിർത്തുന്നതിനും ഉയർന്ന പാൽ ഉൽപാദനത്തിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വില പരിഷ്കരണം സഹായിക്കും എന്നാണ് GCMMF നിലപാട്. 

GCMMF announces a ₹2 per litre price hike for all Amul milk variants starting June 3, 2024, due to rising production costs. Learn about the new prices and the impact on farmers and consumers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version