ബോൾഡും സൂക്ഷ്മവുമായ ഡിസൈൻ ഘടകങ്ങളുടെ സവിശേഷതയോടെ ഇന്ത്യയ്ക്കുള്ള ട്രിബ്യുട്ടായി പ്രത്യേക എഡിഷൻ വാച്ച് പുറത്തിറക്കിയിരിക്കുകയാണ് സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രെഡറിക് കോൺസ്റ്റൻ്റ്. ഇളം നീല ഡയൽ മുതൽ ദേവനാഗരി അക്കങ്ങൾ കൊണ്ട് വരെ സവിശേഷമായ മാനുഫാക്ചർ ക്ലാസിക് ഹാർട്ട് ബീറ്റ് ഇന്ത്യ ലിമിറ്റഡ് എഡിഷൻ Frederique Constant Manufacture Classic Heart Beat India limited-edition ഇന്ത്യൻ ആഡംബര വാച്ച് വിപണിയാണ് ലക്ഷ്യമിടുന്നത്.
വാച്ചിലെ ഇളം നീല ഡയൽ ഇന്ത്യയുടെ ദേശീയ കായിക ടീമുകളുടെ നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബോൾഡ് നേവി ദേവനാഗരി അക്കങ്ങൾ മണിക്കൂർ മാർക്കറുകളായി വാച്ചിലുണ്ട്. ഒരു സ്വിസ് വാച്ച് ബ്രാൻഡിൽ ആദ്യമായാണ് ദേവനാഗരി അക്കങ്ങളിലൂടെ ഇന്ത്യൻ സ്പർശം നൽകുന്നത്.
39 എംഎം സ്റ്റീൽ കെയ്സിൽ വൃത്താകൃതിയിലുള്ള വാച്ചിന് 50 മീറ്റർ വരെ ജല-പ്രതിരോധശേഷിയുണ്ട്. വാച്ചിന് കെയ്സ്ബാക്കിൽ ബ്രാൻഡിൻ്റെ 35-ാം വാർഷികം അടയാളപ്പെടുത്തുന്ന “35Y” ലിഖിതം പ്രദർശിപ്പിക്കുന്ന സഫയർ ക്രിസ്റ്റൽ വിൻഡോ ഉണ്ട്. 35 എണ്ണം മാത്രമാണ് ലിമിറ്റഡ് എഡിഷനിൽ പുറത്തിറക്കുന്നത്.
Discover Frederique Constant’s Manufacture Classic Heart Beat India limited edition. This exclusive timepiece blends Swiss craftsmanship with Indian cultural elements, featuring a light blue dial with navy Devanagari numerals.