ടെക്സ്റ്റൈൽ വിപണിയും ഇപ്പോൾ സ്മാർട്ട് ആയി മാറുകയാണ്. ഫ്രഞ്ച് കമ്പനിയായ Floatee കുട്ടികൾക്കായി ഒരു പുതിയ ആൻ്റി-ഡ്രോണിംഗ് ടി-ഷർട്ടുകൾ വികസിപ്പിച്ചെടുത്തു. കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത ടി ഷർട്ടാണിത്. വെള്ളത്തിൽ മുങ്ങിയാൽ ലൈഫ് ജാക്കറ്റ് ആയി മാറുന്നതാണ് ഈ ആൻ്റി-ഡ്രോണിംഗ് ടി ഷർട്ട്. കുട്ടി വെള്ളത്തിലായാലും പുറത്തായാലും ദിവസം മുഴുവൻ ധരിക്കാൻ കഴിയും. പേറ്റൻ്റ് ഉള്ള ഇൻഫ്ലേറ്റബിൾ സിസ്റ്റം ഉപയോഗിച്ചാണ് ടി-ഷർട്ടുകൾ പ്രവർത്തിക്കുന്നത്. ഒരു സാധാരണ ടി-ഷർട്ടിൻ്റെ സൗകര്യങ്ങൾ ഇത് നൽകും. ആകസ്മികമായി വെള്ളത്തിൽ മുങ്ങിയാൽ, ടി-ഷർട്ട് നിമിഷങ്ങൾക്കുള്ളിൽ വീർക്കുകയും കുട്ടിക്ക് ചുറ്റും പൊങ്ങിക്കിടക്കുന്ന ഒരു ലൈഫ് ജാക്കറ്റ് അയി അത് മാറുകയും ചെയ്യും.
3 സെക്കൻഡിനുള്ളിൽ സ്വയമേവ ഒരു ലൈഫ് ജാക്കറ്റായി മാറുന്ന ഒരു ഉപകരണമായി ടി-ഷർട്ട് മാറും. 5 സെക്കൻഡിനുള്ളിൽ പൂർണ്ണമായ റോൾഓവർ ആൻ്റി-ഡ്രൗണിംഗ് ശേഷി ടി-ഷർട്ട് പ്രകടിപ്പിക്കും. വെള്ളത്തിന് പുറത്തെടുത്താൽ ലൈഫ് ജാക്കറ്റ് സാധാരണ ടി ഷർട്ടായി മാറുന്നു.
റിസർച്ച് ആൻഡ് മാർക്കറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, ആഗോള സ്മാർട്ട് ടെക്സ്റ്റൈൽസ് മാർക്കറ്റ് 2022 ൽ 3.41 ബില്യൺ ഡോളറിൽ നിന്ന് 2023 ൽ 4.53 ബില്യൺ ഡോളറായി 32.8% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളർന്നു.
ആൻ്റി-ഡ്രൗണിംഗ് ടി-ഷർട്ട് ഒരു ഓട്ടോമാറ്റിക് ട്രിഗറിംഗ് സിസ്റ്റം, ഇൻഫ്ലേറ്റബിൾ ലംഗ്, ആൻ്റി-യുവി ടി-ഷർട്ട് എന്നിവ ചേർന്നതാണ്. സൂര്യനിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ UPF50+ ആൻ്റി-യുവി സർട്ടിഫൈഡ്ആൻ്റി-യുവി പ്രൊട്ടക്ഷൻ പ്രവർത്തനക്ഷമമാക്കും. ലൈഫ് ജാക്കറ്റ് ടി-ഷർട്ടുകൾഫോം പാനലുകൾ അല്ലെങ്കിൽ ഇൻഫ്ലേറ്റബിൾ ചേമ്പറുകൾ പോലെയുള്ള ബിൽറ്റ്-ഇൻ ബൂയൻസി എയ്ഡുകളുമായി സംയോജിപ്പിക്കുന്നു. ഇവ നീന്തൽ പഠിക്കുന്ന കുട്ടികളെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആൻ്റി-ഡ്രൗണിംഗ് ടീ-ഷർട്ടുകൾ ഉപയോഗിക്കാൻ എളുപ്പമാണ്, സുഖപ്രദവും സ്റ്റൈലിഷും ഒപ്പം കുട്ടികളുടെ സുരക്ഷയും ഉറപ്പ് നൽകുന്നു. കൂടുതൽ പ്രചാരത്തിലാകുന്നതോടെ ഈ ഉൽപ്പന്നങ്ങൾ വിലകുറച്ചു ജനങ്ങൾക്ക് ലഭ്യമാക്കാനും കഴിയും. ഒപ്പം ഈ പ്രോഡക്റ്റിന് ലോകമെമ്പാടും പ്രചാരം സൃഷ്ടിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് Floatee.
Discover how smart textiles, including innovative anti-drowning T-shirts, are revolutionizing child safety. Learn about the latest advancements in aquatic protection and well-being monitoring for children.