ആഗോളതലത്തിൽ മൂന്നാമത്തെ സമ്പന്നനായ നടൻ ആരെന്നറിയാമോ? അഭിനയത്തിനുമപ്പുറം തന്റെ സംരംഭങ്ങളിലൂടെ  2024-ൽ 760 മില്യൺ ഡോളറിൻ്റെ ആസ്തിയുമായി പേരെടുത്ത് മറ്റാരുമല്ല, കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ. ഏകദേശം 6,359 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ ഇന്നത്തെ ആസ്തി. 2010-ലെ 1,500 കോടി രൂപയിൽ നിന്ന് 320% വളർച്ചയിലേക്ക് ആസ്തി നാല് മടങ്ങ് ഉയർന്നതോടെ ഷാരൂഖ് ഖാന്റെ ഓരോ പ്രോജക്‌ടിൻ്റെയും വരുമാനവും കുതിച്ചുയരുകയാണ്.

ഷാരൂഖിൻ്റെ സാമ്പത്തിക സാമ്രാജ്യം അദ്ദേഹത്തിൻ്റെ അഭിനയ മികവിൽ മാത്രം കെട്ടിപ്പടുത്തതല്ല. തൻ്റെ സിനിമാസംരംഭങ്ങൾക്കപ്പുറം, ഏകദേശം 500 കോടി രൂപ വാർഷിക വിറ്റുവരവുള്ള തൻ്റെ പ്രൊഡക്ഷൻ ഹൗസ് Red Chillies Entertainment ഉൾപ്പെടെയുള്ള ലാഭകരമായ വിവിധ ബിസിനസ്സുകളിലേക്ക് അദ്ദേഹം കൈകൊടുത്തിട്ടുണ്ട്. വസ്തുവകകൾ, ആഡംബരവാഹനങ്ങൾ എന്നിവക്ക് പുറമെ  അദ്ദേഹത്തിൻ്റെ സ്വകാര്യ ജെറ്റും കിംഗ് ഖാന്റെ മൂല്യം കൂട്ടുന്നു.

കിംഗ് ഖാന് 260 കോടി രൂപ മതിക്കുന്ന ഒരു ബോയിംഗ് 737-700 BBJ ഉണ്ട്. ഈ വിമാനം ബോയിങ്ങിൻ്റെ വാണിജ്യ വിമാനത്തിൻ്റെ ആഡംബര പതിപ്പാണ്. മാത്രമല്ല, ക്രോസ് അറ്റ്ലാൻ്റിക് യാത്ര നടത്താനും മുഴുവൻ കുടുംബത്തെയും വഹിക്കാനും ഈ ജെറ്റ് പ്രാപ്തമാണ്. ഷാരൂഖ് ഖാൻ  ആഡംബര വാഹനങ്ങളുടെ പ്രിയങ്കരൻ കൂടിയാണ്. കൈവശമുള്ള ഒരു ലിമിറ്റഡ് എഡിഷൻ കാറാണ് റോൾസ് റോയ്സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ്, ഇതിൻ്റെ ഇന്ത്യയിലെ വില 9 കോടിയാണ്.

ബുഗാട്ടി വെയ്‌റോൺ ഭൂമിയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ്. ഇന്ത്യയിൽ ഈ കാറിൻ്റെ വില 12 കോടിയാണ്. ലിമിറ്റഡ് എഡിഷൻ റോൾസ് റോയ്സ് ഫാൻ്റം ഡ്രോപ്പ്ഹെഡ് കൂപ്പെയുടെ ഉടമയാണ് ഷാരൂഖ് ഖാൻ. എട്ട് കോടി രൂപയാണ് ഈ കാറിൻ്റെ വില.

An overview of Bollywood superstar Shah Rukh Khan’s net worth and his luxurious assets, including his production house, private jet, and collection of luxury cars.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version