5000 രൂപ വായ്‌പയെടുത്ത് തുടങ്ങിയ തൃശ്ശർ സ്വദേശിയുടെ സംരംഭമാണ് ഇന്ന്  16900 കോടി ആസ്തിയിൽ വന്നെത്തി നിൽക്കുന്നത്. ഉജാല, EXO ഡിഷ് വാഷ് ബാർ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ പിന്നിലുള്ള ജ്യോതി ലാബ്സിൻ്റെ സ്ഥാപകനും ചെയർമാനുമായ രാമചന്ദ്രൻ ഇന്ന് ഇന്ത്യ കണ്ട മികച്ച സംരംഭകനാണ്. കമ്പനി ആദ്യമായി ‘ഉജാല’ എന്ന ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ക്ക് വെണ്മ നല്കുന്ന തുള്ളിനീലം പുറത്തിറക്കി.  ക്രമേണ ഇതിന് ഉപഭോക്തൃ ഡിമാൻഡ് വർധിച്ചു.

ഉജാല സുപ്രീം ഫാബ്രിക് വൈറ്റനർ, EXO ഡിഷ് വാഷ് ബാർ തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജ്യോതി ലാബ്സ് ഒരു പ്രശസ്ത ബ്രാൻഡായി വളർന്നു വന്നു. നിലവിൽ, ജ്യോതി ലാബ്സിൻ്റെ വിപണി മൂലധനം ഏകദേശം 16900 കോടി രൂപയാണ്.

കര്‍ഷകകുടുംബത്തില്‍ ജനിച്ച രാമചന്ദ്രന് കുഞ്ഞുന്നാളില്‍ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പിന് ചേര്‍ന്നെങ്കിലും മാര്‍ക്ക് കുറവായിരുന്നു. അങ്ങനെ, മെഡിസിന്‍ എന്ന സ്വപ്‌നം ഉപേക്ഷിച്ച് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബി.കോമിന് ചേര്‍ന്നു. അത് പൂര്‍ത്തിയാക്കിയതോടെ കോസ്റ്റ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയറ്റിന് പഠിക്കാൻ കൊൽക്കത്തയിലേക്കു പോയി . അവിടെനിന്ന് 1971-ല്‍   മുംബൈയില്‍  ഒരു കെമിക്കല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിയില്‍ കയറി. ജോലിക്കിടെ, ബോംബെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദവും നേടി.

ജോലി ചെയ്ത കെമിക്കല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ  തൃശൂരിൽ തിരിച്ചെത്തിയ രാമചന്ദ്രൻ 1983-ല്‍ വെറും 5,000 രൂപയുടെ മൂലധനവുമായി സ്വന്തം സംരംഭത്തിന് തുടക്കമിട്ടു . മൂത്തമകളുടെ പേരായിരുന്നു സംരംഭത്തിന് നല്കിയത് – ജ്യോതി ലബോറട്ടറീസ്. ‘ഉജാല’ എന്ന ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ക്ക് വെണ്മ നല്കുന്ന തുള്ളിനീലമായിരുന്നു ആദ്യ ഉത്പന്നം. അന്ന് വിപണിയിലുണ്ടായിരുന്ന പൊടിനീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉന്നതഗുണനിലവാരത്തിലുള്ള ഉത്പന്നമായിരുന്നു വികസിപ്പിച്ചത്. മറ്റ് ഉത്പന്നങ്ങള്‍ തുണിയിലെ മടക്കുകളില്‍ നീല അംശം ഉണ്ടാക്കുമായിരുന്നു. എന്നാല്‍, വെള്ളത്തില്‍ പൂര്‍ണമായി അലിയുന്ന തുള്ളിനീലം- അതായിരുന്നു ഉജാല. തൃശ്ശൂര്‍ കണ്ടാണശ്ശേരിയില്‍ കുടുംബ വീട്ടിൽ  ഒരു ഷെഡ്ഡില്‍നിന്നായിരുന്നു ഉത്പാദനം. ആദ്യ വര്‍ഷം 40,000 രൂപയുടെ വില്പന നേടാനായതോടെ സംരംഭം വിജയവുമായി .

ആദ്യം തൃശ്ശൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ഉജാലയുടെ വിപണനം. പിന്നീട് അയല്‍ജില്ലകളിലേക്കും വിപണി വളര്‍ന്നു.  1987ഓടെ തമിഴ്‌നാട് വിപണിയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു.  1988-ല്‍ വിറ്റുവരവ് ഒരു കോടിയിലെത്തി.  ഉജാലയുടെ വളര്‍ച്ച കണ്ട് വ്യാജ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കൊണ്ടിരുന്നു. പക്ഷേ, അത്തരം വെല്ലുവിളികളെ നേരിട്ട് രാമചന്ദ്രന്‍ എന്ന സംരംഭകന്‍ പ്രയാണം തുടര്‍ന്നു.

തൃശ്ശൂരില്‍ ഒരേക്കറില്‍ വിപുലമായ ഫാക്ടറി സ്ഥാപിച്ചു.  ചെന്നൈയില്‍ 1993-ല്‍ ഫാക്ടറി തുടങ്ങി. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതുച്ചേരിയിലും ഫാക്ടറി സ്ഥാപിച്ചു. ഉജാലയുടെ വിജയത്തിനു പിന്നാലെ 1995ഓടെ നെബൂല എന്ന പേരില്‍ അലക്കുസോപ്പ് വിപണിയിലെത്തിച്ചു. എന്നാല്‍ 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ ലാഭകരമല്ലെന്നു കണ്ട് അതു നിര്‍ത്തി. ഉജാല ഇതിനോടകം ഇന്ത്യയൊട്ടാകെ വിപണി പിടിച്ചിരുന്നു. 1999 ആയപ്പോഴേക്കും ഉജാലയില്‍നിന്നുമാത്രം 100 കോടി രൂപയുടെ വിറ്റുവരവ് നേടാനായി.

ഇതിനിടെ, ആഗോള ധനകാര്യസ്ഥാപനമായ ഐ.എന്‍.ജി. ഗ്രൂപ്പിനു കീഴിലുള്ള നിക്ഷേപകസ്ഥാപനമായ ബെയറിങ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ജ്യോതി ലാബ്‌സില്‍ മൂലധനനിക്ഷേപം നടത്തി. പത്തു ശതമാനം ഓഹരികളാണ് അവര്‍ എടുത്തത്. 2007-ല്‍ പ്രഥമ പബ്ലിക് ഇഷ്യു (ഐ.പി.ഒ.) നടത്തി. ഇതോടെ, ജ്യോതി ലാബ്‌സിന്റെ ഓഹരികള്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും വ്യാപാരം ചെയ്യപ്പെടാന്‍ തുടങ്ങി.

ഇതിനിടെതന്നെ ജ്യോതി ലാബ്സ്  ഉത്പന്നനിര ശക്തമാക്കിയിരുന്നു. 2000-ല്‍ മാക്‌സോ എന്ന ബ്രാന്‍ഡില്‍ കൊതുകുനിവാരണ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. വനമാല അലക്കുസോപ്പ്, മായ അഗര്‍ബത്തി, ജീവ ആയുര്‍വേദിക് സോപ്പ്, എക്‌സോ ഡിഷ്‌വാഷ്, ഉജാല സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഉജാല ടെക്‌നോ ബ്രൈറ്റ് തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ ജ്യോതി ലാബ്‌സ് വിപണിയിലിറക്കി. ഇന്ന് ഫാബ്രിക് വൈറ്റ്‌നര്‍ വിപണിയില്‍ ഏതാണ്ട് 78 ശതമാനം വിപണിവിഹിതവുമായി ദേശീയതലത്തില്‍ നേതൃസ്ഥാനത്താണ് ഉജാല. പാത്രങ്ങള്‍ കഴുകുന്ന ഡിഷ്‌വാഷ് ബാര്‍ വിപണിയില്‍ നല്ലൊരു വിഹിതവുമായി രണ്ടാം സ്ഥാനത്ത് എക്‌സോ ഉണ്ട്. കൊതുകുതിരിവിപണിയില്‍ മാക്‌സോ ശക്തമായ സാന്നിധ്യമാണ്.

നഷ്ടത്തിലായിരുന്ന ഹെങ്കെല്‍ ഇന്ത്യയെ 2011-ല്‍ ജ്യോതി ലാബ്‌സ് ഏറ്റെടുത്തു. ജര്‍മനി ആസ്ഥാനമായുള്ള ഹെങ്കെലിന്റെ ഇന്ത്യന്‍ അനുബന്ധസംരംഭമായിരുന്നു അത്. ഏറ്റെടുത്തശേഷം അതിനെ ജ്യോതി ലാബ്‌സില്‍ ലയിപ്പിച്ചു. 783 കോടി രൂപയാണ് ഏറ്റെടുക്കലിനായി ജ്യോതി ലാബ്‌സ് ചെലവഴിച്ചത്. ഹെന്‍കോ, മിസ്റ്റര്‍ വൈറ്റ്, പ്രില്‍, മാര്‍ഗോ, ഫാ തുടങ്ങി ഹെങ്കെലിന്റെ വിപുലമായ ഉത്പന്നനിര ഇതോടെ ജ്യോതി ലാബ്‌സിന് സ്വന്തമായി.  ഹെങ്കെലിന്റെ ഏറ്റെടുക്കലോടെ 2011-ല്‍ ജ്യോതി ലാബ്‌സ് ഗ്രൂപ്പിന്റെ വാര്‍ഷികവിറ്റുവരവ് 1,000 കോടി രൂപ കടന്നു.  

ജ്യോതി ലാബ്‌സിന് പുറമേ ജ്യോതി ഫാബ്രികെയര്‍ സര്‍വീസസ് എന്ന പേരില്‍ അലക്കുകമ്പനിയും ഗ്രൂപ്പിനുണ്ട്. മുംബൈയിലും ബെംഗളൂരുവിലുമായി വ്യാപിച്ചുകിടക്കുന്ന ഫാബ്രിക് സ്പാ ശൃംഖലയ്ക്ക് ഡല്‍ഹി വിമാനത്താവളത്തിലും യൂണിറ്റുണ്ട്. ഇന്ത്യന്‍ റെയില്‍വേയും ഒട്ടേറെ ഹോട്ടല്‍ശൃംഖലകളും ജ്യോതി ഫാബ്രിക് സ്പായുടെ ഉപഭോക്താക്കളാണ്.

The tale that breaks conventional business wisdom, Moothedath Panjan Ramachandran, the Founder and Chairman Emeritus of Jyothy Laboratories, has carved out an extraordinary success story. From humble beginnings with a mere loan of Rs 5000, Ramachandran transformed his vision into reality, building Jyothy Laboratories into a powerhouse with a market capitalization of approximately Rs 16900 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version