പരിസ്ഥിതി ദിനത്തിൽ ഇന്ത്യക്കായി വോൾവോ കാർ ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം. 2030-ന് മുമ്പായി  ഇന്ത്യയിലെത്തിക്കുന്ന മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുവാൻ വോൾവോ തീരുമാനമെടുത്തിരിക്കുന്നു എന്നതാണ്. ഓരോ വർഷവും ഒരു ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ലക്ഷ്യമിടുകയാണ് Volvo Car India.

ഇതുവരെ  വോൾവോ കാർ ഇന്ത്യ ആയിരത്തിലധികം ഇവികൾ രാജ്യത്തേക്ക് എത്തിച്ചു എന്നാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോൾവോ നടത്തിയ പ്രഖ്യാപനം. 2022 നവംബറിൽ ആദ്യത്തെ XC40 റീചാർജ് വിതരണം ചെയ്തുകൊണ്ട് ആയിരുന്നു തുടക്കം.  ഇത് ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി കൂടിയായിരുന്ന

വോൾവോ കാർ ഇന്ത്യ ഇന്ത്യയിൽ XC40 റീചാർജ്ജിനൊപ്പം  ഇലക്ട്രിക് C40 റീചാർജ്, സിംഗിൾ മോട്ടോർ XC40 റീചാർജ് എന്നീ 2 EV മോഡലുകൾ കൂടി വിപണിയിലെത്തിച്ചിട്ടുണ്ട്.വോൾവോ കാർ ഇന്ത്യ വെബ്സൈറ്റ് വഴി കമ്പനിയുടെ ഓൺലൈൻ ഡയറക്ട് സെയിൽസ് മോഡലിന് കീഴിലാണ് ഇവയെല്ലാം വിതരണം ചെയ്യുന്നത്. എല്ലാ വോൾവോ ഇവി ഉപഭോക്താക്കൾക്കും കമ്പനിയുടെ ‘ട്രെ ക്രോണർ എക്‌സ്പീരിയൻസ്’ (Tre Kronor Experience’)എന്ന ആത്യന്തിക ലക്ഷ്വറി പ്രോഗ്രാമിലേക്ക് എക്‌സ്‌ക്ലൂസീവ് അംഗത്വവും നൽകുന്നുണ്ടെന്ന് കമ്പനി  അറിയിച്ചു.

Volvo Car India has achieved a significant milestone in its journey towards electrification by delivering over one thousand electric vehicles (EVs). This announcement underscores the brand’s commitment to sustainable mobility.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version