നെറ്റ്ഫ്ളിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ, നിരവധി പേരുടെ ഇഷ്ട ഷോയാണ്.എല്ലാ ശനിയാഴ്ചകളിലും നെറ്റ്ഫ്ളിക്സിലൂടെ ഷോ ആരാധകരിലെത്തുന്നു.
ഈ സർക്കാസ്റ്റിക്ക് ഷോയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരിക്കുകയാണ് കപിൽ ശർമ്മ. വിജയത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ പാത കഠിനം തന്നെയായിരുന്നു. വെറും 500 രൂപയിൽ തുടങ്ങിയതാണ്, ഇപ്പോൾ 300 കോടിയിലധികം ആസ്തിയുണ്ട് കപിൽ ശർമ്മക്ക്.
കിക്കു ശാരദ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയവുമായ ഇന്ത്യൻ ഹാസ്യനടന്മാരിൽ ഒരാളാണ്. രസകരമായ സംസാരവും, പരിഹാസ്യമായ പഞ്ച്ലൈനുകളും കൊണ്ട് അദ്ദേഹം പ്രേക്ഷകരെ ആകർഷിക്കുന്നു. നിരവധി സിനിമകളിലും കോമഡി ഷോകളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം ‘ദി കപിൽ ശർമ്മ ഷോ’യിലെ പരിചിത മുഖമായി മാറി. കിക്കു ശാരദയുടെ ആസ്തി 40 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകയും ചലച്ചിത്ര നടിയുമാണ് അർച്ചന പുരൺ സിംഗ്. 2024-ൽ അർച്ചന പുരൺ സിംഗിൻ്റെ ആസ്തി ഏകദേശം 31 മില്യൺ ഡോളറാണ്, ഏകദേശം 235 കോടി രൂപ .അവർ ‘കോമഡി നൈറ്റ്സ് വിത്ത് കപിൽ’, ‘കോമഡി സർക്കസ്’ തുടങ്ങിയ ജനപ്രിയ കോമഡി ഷോകളിലെ വിധികർത്താവാണ്. ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ ഭാഗമാണ്. 100-ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അർച്ചന പുരൺ സിംഗ് ഭാഗമായിട്ടുണ്ട്.
‘ദി കപിൽ ശർമ്മ ഷോ’ യിലൂടെയാണ് സുനിൽ ഗ്രോവർ ജനശ്രദ്ധ നേടിയത്. ബോളിവുഡിലേക്ക് ചുവടുവെച്ച അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അംഗമാണ്. സുനിൽ ഗ്രോവറിൻ്റെ ആസ്തി 21 കോടിയാണെന്നാണ് റിപ്പോർട്ട്.
ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആരാധകർക്ക് വേണ്ടി തൻ്റെ കോമഡി കഴിവുകൾ പരമാവധി പ്രകടിപ്പിക്കുന്നുണ്ട് കൃഷ്ണ അഭിഷേക്. ഏപ്രിൽ 2024 ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 5 മില്യൺ ഡോളറാണ്. അത് ഏകദേശം 40 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.
ദി കപിൽ ശർമ്മ ഷോയിലൂടെ ആരാധകരെ രസിപ്പിച്ച രാജീവ് താക്കൂർ ഇപ്പോൾ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ ഭാഗമാണ്. 12 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി. കോമഡി സർക്കസ്, ഇന്ത്യാ കെ മസ്ത് കലന്ദർ എന്നിവയുടെയും മറ്റും ഭാഗമാണ് അദ്ദേഹം.