‘ദി കേരള സ്റ്റോറി’ ഫെയിം സോണിയ ബാലാനി ‘രാമായണ’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 835 കോടിയിലധികം മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം  ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാകാനൊരുങ്ങുന്ന ‘രാമായണം’ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ  നിതേഷ് തിവാരി തിരെഞ്ഞെടുത്ത  സോണിയ ബാലാനി ഏറെ പ്രതീക്ഷയിലാണ്.  

 രാമായണത്തിൽ ഊർമ്മിളയായി അഭിനയിക്കാൻ നിതേഷ് തിവാരി സോണിയ ബാലാനിയെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പുരാണത്തിൽ ശ്രീരാമൻ്റെ ഇളയ സഹോദരൻ ലക്ഷ്മണൻ്റെ ഭാര്യയായിരുന്നു ഊർമ്മിള.
 നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, രൺബീർ കപൂർ ഭഗവാൻ രാമനായും സായ് പല്ലവി സീതാദേവിയായും അഭിനയിക്കുന്നു.  

 ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള ഒരു സിന്ധി കുടുംബത്തിൽ ജനിച്ച സോണിയ ബാലാനി 2012-ലാണ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിലെ ആസിഫയുടെ വേഷത്തിലൂടെയാണ് സോണിയ അറിയപ്പെടുന്നത്.  


 ‘തും ബിൻ 2’, ‘ബസാർ’, ‘ദി കേരള സ്‌റ്റോറി’ എന്നീ ബോളിവുഡ് ചിത്രങ്ങളിലും ‘ബഡേ അച്ചേ ലഗ്‌തേ ഹേ’, ‘തു മേരാ ഹീറോ’,  ‘ഡിറ്റക്ടീവ് ദീദി’ തുടങ്ങിയ ടിവി ഷോകളിലൂടെയും പ്രശസ്തയായ ഒരു ഇന്ത്യൻ നടിയാണ് സോണിയ ബാലാനി.

20 കോടി രൂപ മുതൽ മുടക്കിൽ ഒരുക്കിയ   ‘ദി കേരള സ്റ്റോറി’ എന്ന  ചിത്രം ബോക്‌സ് ഓഫീസിൽ 304 കോടിയാണ് നേടിയത്. ഇന്ത്യയിൽ അതിൻ്റെ ആദ്യ ദിന കളക്ഷൻ 8.03 കോടി രൂപയായിരുന്നു,   

Nitesh Tiwari’s highly anticipated ‘Ramayana’ adaptation, starring Ranbir Kapoor and Sai Pallavi. Learn about Sonia Balani’s addition to the cast as Urmila and the film’s record-breaking budget.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version