ചൂടിൽ പണിയെടുക്കുന്നവർക്കു ആശ്വാസവുമായി UAE ഭരണകൂടം. 2024 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പുറം ജീവനക്കാർക്ക് മധ്യാഹ്ന അവധി നടപ്പാക്കുമെന്നറിയിച്ച് യുഎഇ. നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്.യുഎഇയിൽ ഉച്ചയ്ക്ക് 12.30 നും 3.00 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും നിരോധിക്കും.
തുടർച്ചയായി 20-ാം വർഷമാണ് ഈ അത്യുഷ്ണ സമയത്തു രാജ്യത്തുടനീളം സർക്കാർ ഇത്തരത്തിൽ തൊഴിൽ ബ്രേക്ക് നടപ്പിലാക്കുന്നത്. നിരോധനമുള്ള മധ്യാഹ്ന ഇടവേളയിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും അധികൃതർ 5,000 ദിർഹം. പിഴ ചുമത്തും. ഇടവേളയിൽ നിരവധി ജീവനക്കാർ ജോലി ചെയ്താൽ 50,000 ദിർഹം വരെ പിഴ ചുമത്തും.
ചില ജോലികളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, ഗതാഗതം വിച്ഛേദിക്കുക, റോഡ് പ്രവൃത്തികളിൽ അസ്ഫാൽറ്റ് ഇടുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്യുക എന്നീ ജോലികൾക്കാണ് ഇളവ്. അടിസ്ഥാന സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ജോലികൾക്കും നിബന്ധനകളോടെ ഉച്ച ഇടവേളയിലും പ്രവർത്തിക്കാം.
ഇത്തരത്തിൽ ഇടവേള സമയത്ത് ജോലി തുടരാൻ കമ്പനികൾ പെർമിറ്റിനായി അപേക്ഷിച്ചു അവ നേടിയെടുക്കണം.
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിന് പാരസോളുകളും ഷേഡുള്ള സ്ഥലങ്ങളും പോലുള്ള സാമഗ്രികൾ തൊഴിലുടമകൾ നൽകേണ്ടതുണ്ട്. ജോലി സ്ഥലങ്ങളിൽ ഫാനുകളും ആവശ്യത്തിന് കുടിവെള്ളവും പ്രഥമശുശ്രൂഷ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
നിർദേശങ്ങൾ പാലിക്കുന്നുണ്ടോ ഏന് ഉറപ്പാക്കുന്നതിനായിമാനവ വിഭവശേഷി, എമിറേറ്റൈസേഷൻ (MoHRE) മന്ത്രാലയം ബോധവൽക്കരണ കാമ്പെയ്നുകളും വർക്ക് സൈറ്റുകളിലേക്ക് ഫീൽഡ് സന്ദർശനങ്ങളും ആരംഭിക്കും.
The UAE government has announced a mid-day holiday for outdoor workers from June 15 to September 15, 2024, prohibiting work in direct sunlight between 12.30pm and 3.00pm to protect employees from extreme heat.