ഇന്ത്യൻ ചലച്ചിത്ര – മാധ്യമലോകത്തെ മാറ്റിമറിച്ച, ഇന്ത്യ കണ്ട മികച്ച സംരംഭകരിൽ പ്രമുഖൻ രാമോജി റാവു ഓർമയായി.
രാമോജി ഗ്രൂപ്പിൻ്റെയും മറ്റ് ബിസിനസ്സ് സംരംഭങ്ങളുടെയും തലവൻ എന്ന നിലയിൽ ഇന്ത്യൻ വിനോദ, മാധ്യമ രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച രാമോജി റാവുവിൻ്റെ സംരംഭകത്വ മനോഭാവവും നൂതന കാഴ്ചപ്പാടും ദക്ഷിണേന്ത്യക്ക് മുതൽക്കൂട്ടാണ്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹത്തെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
രാമോജി ഫിലിം സിറ്റിയുടെ സ്ഥാപകൻ ആണ് 87 കാരൻ ചെറുകുരി രാമോജി റാവു. രാമോജി ഗ്രൂപ്പ്, ഈനാട്, ETV നെറ്റ്വർക്ക് എന്നീ ഒട്ടനവധി സംരംഭങ്ങളുടെ സ്ഥാപകനായിരുന്നു അദ്ദേഹം
1936 നവംബർ 16ന് ആന്ധ്രാപ്രദേശിലെ പെടപ്പരുപുഡിയിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച രാമോജി റാവു കൃഷിയുമായുള്ള അഭേദ്യമായ ബന്ധത്തോടെയാണ് വളർന്നത്. സാഹിത്യത്തിൽ ഉപരിപഠനം നടത്തിയ അദ്ദേഹം പിന്നീട് വിജയകരമായ വ്യവസായിയും മാധ്യമ സംരംഭകനുമായി.
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ ഹൈദരാബാദിനടുത്തുള്ള റാമോജി ഫിലിം സിറ്റി, തെലുങ്ക് പത്രമായ ഈനാട്, ETV നെറ്റ്വർക്ക്, ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാ കിരൺ മൂവീസ് എന്നിവ ഉൾപ്പെടുന്ന രാമോജി ഗ്രൂപ്പിൻ്റെ തലവനായിരുന്നു അദ്ദേഹം.
മാർഗദർശി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി ഷോപ്പിംഗ് മാൾ, പ്രിയ അച്ചാറുകൾ, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവ അദ്ദേഹത്തിൻ്റെ മറ്റ് ബിസിനസ്സ് സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
2016 ലാണ് അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചത്. , 2000 ൽ ‘നുവ്വേ കാവലി’ എന്ന തെലുങ്കിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, നാല് ഫിലിംഫെയർ അവാർഡുകൾ എന്നിങ്ങനെ തെലുങ്ക് സിനിമയ്ക്കും മാധ്യമങ്ങൾക്കും നൽകിയ സംഭാവനകൾക്ക് രാമോജി റാവു നിരവധി ബഹുമതികളും അവാർഡുകളും നേടിയിട്ടുണ്ട്.
Cherukuri Ramoji Rao, a visionary in India’s media and film industry and the founder of Ramoji Film City, passed away at 87. His legacy of innovation and entrepreneurship continues to inspire.