ബംഗളൂരു കെമ്പഗൗഡ ഇൻ്റർനാഷണൽ വിമാനത്താവളത്തിലെത്താൻ യാത്രക്കാർക്കായി ഇലക്ട്രിക് ടാക്‌സികൾ തയാറാക്കുന്നു. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) സ്വകാര്യ സ്ഥാപനമായ Refex eVeelz മായി ചേർന്ന്  യാത്രക്കാർക്കായി ഇലക്ട്രിക് ടാക്സി സർവീസ്  ആരംഭിച്ചു.

പുതിയ ഇലക്‌ട്രിക് എയർപോർട്ട് ടാക്‌സികൾ രണ്ട് ടെർമിനലുകളും, എയർപോർട്ട് ടാക്സി സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാകും സർവീസ് നടത്തുക.  ‘ബിഎൽആർ പൾസ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും യാത്രക്കാർക്ക് ബുക്ക് ചെയ്യാം. ആദ്യ 4 കിലോമീറ്ററിന് 100 രൂപയും അധിക കിലോമീറ്ററിന് 24 രൂപയുമാണ് കുറഞ്ഞ നിരക്ക്.  യാത്രക്കാർക്കായി 175 ഇലക്ട്രിക് എയർപോർട്ട് ടാക്സികൾ പുറത്തിറക്കിയിട്ടുണ്ട്.

കെമ്പഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (KIA) സ്വന്തം ടാക്സി സർവീസുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ്.   യാത്രക്കാർക്ക് സുരക്ഷിതമായ റൈഡുകൾ ഉറപ്പാക്കുന്ന 1,300 എയർപോർട്ട് ക്യാബുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.

നിലവിൽ ബ്ലൂസ്മാർട്ട്, ഷോഫർ തുടങ്ങിയ സ്വകാര്യ ഓപ്പറേറ്റർമാരും ഇലക്ട്രിക് ടാക്സികൾ ഓടിക്കുന്നു.

പുനർരൂപകൽപ്പന ചെയ്ത ഇവി എയർപോർട്ട് ടാക്‌സികൾ രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ടീൽ  സുസ്ഥിരതയോടുള്ള വിമാനത്താവളത്തിൻ്റെ പ്രതിബദ്ധത സൂചിപ്പിക്കുന്നു. പിങ്ക്  സ്ത്രീ യാത്രക്കാർക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്നതും വനിതാ ഡ്രൈവർമാർ ഓപ്പറേറ്റ് ചെയ്യുന്നതുമായ ടാക്സിയാണ്. ഓരോ യാത്രക്കാരനും ഡ്യൂട്ടി മാനേജർ, ലോക്കൽ പോലീസ്, ആംബുലൻസ് സേവനങ്ങൾക്കായി എമർജൻസി കോൺടാക്റ്റ് നമ്പറുകൾ അടങ്ങിയ ഒരു കോംപ്ലിമെൻ്ററി ‘പിങ്ക് കാർഡ്’ നൽകിയിട്ടുണ്ട്.

 എല്ലാ യാത്രക്കാർക്കും  സുരക്ഷയും സേവനങ്ങളും വർധിപ്പിച്ചിരിക്കുകയാണെന്നു ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു.  

Kempegowda International Airport in Bangalore, in partnership with Refex eVeelz, introduces electric taxis to promote sustainable transportation. Passengers can book these eco-friendly rides via taxi stands or the ‘BLR Pulse’ app.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version