നോർത്ത് ഈസ്റ്റേൺ റെയിൽവേ (NER) ലെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (RRC) അപ്രന്റീസ് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 നവംബർ 15 വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ആർആർസി നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ner.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് സാധുവായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉണ്ടായിരിക്കണം. 1104 ഒഴിവുകളാണ് ആകെയുള്ളത്.

railway vacancy

പത്താം ക്ലാസ് പരീക്ഷയോ തത്തുല്യ യോഗ്യതയോ കുറഞ്ഞത് 50% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (SCVT) നൽകുന്ന ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 24 വയസ്സാണ് ഉയർന്ന പ്രായപരിധി. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ബെഞ്ച്മാർക്ക് വൈകല്യമുള്ളവർക്ക് (PWBD) 10 വർഷവും ഇളവ് ലഭിക്കും. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീ നൽകേണ്ടതില്ല. 

rrc north eastern railway releases notification for 1104 apprentice vacancies. 10th pass with itc eligible. apply online by november 15, 2025.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version