ബംഗളൂരുവിൽ നിന്നും ചെന്നൈയിലെത്താൻ ഇനി വെറും രണ്ടര മണിക്കൂർ മതി. ബംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ 2025 അവസാനത്തോടെ യാഥാർഥ്യമാകും.നിലവിൽ ബാംഗ്ലൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം 5 മണിക്കൂറിലും അധികമാണ്. 17,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ വരുന്നതോടെ രണ്ട് ലക്ഷ്യസ്ഥാനങ്ങൾ തമ്മിലുള്ള ദൂരം 262 കിലോമീറ്ററായി കുറയും.
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ 2025 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എക്സ്പ്രസ് വേയിൽ 8 പ്രധാന പാലങ്ങളും 103 ചെറിയ പാലങ്ങളും 17 മേൽപ്പാലങ്ങളും ഉൾപ്പെടുന്നു. എക്സ്പ്രസ് വേ മാലൂർ, ബംഗാർപേട്ട്, കോലാർ ഗോൾഡ് ഫീൽഡ്സ്, പലമനേർ, ചിറ്റൂർ, റാണിപ്പേട്ട് എന്നിവിടങ്ങളിലൂടെ കടന്നുപോകും.
ദേശീയ അതിവേഗ നാലുവരിപ്പാതയായി ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് വേ നിർമാണം 2021 ജനുവരിയിൽ ആരംഭിച്ചതാണ് .ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് വേ ഈ മേഖലയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Discover how the Bengaluru-Chennai Expressway, set to complete by mid-2025, will revolutionize travel, trade, and economic growth between these major South Indian cities.