Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വനിതാ സംരംഭകരെ പരിഗണിക്കുന്ന കേരളം
News Update

വനിതാ സംരംഭകരെ പരിഗണിക്കുന്ന കേരളം

വനിതാ, വന്‍കിട, ചെറുകിട വ്യവസായങ്ങളെ ഒരുപോലെ പരിഗണിച്ചുള്ള വ്യവസായ നയത്തിലൂടെയാണ് കേരളം വലിയ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉദ്യം രജിസ്ട്രേഷനില്‍ ഉള്‍പ്പെട്ടത് 85000 എണ്ണമായിരുന്നു. ഇപ്പോഴത് 16.85 ലക്ഷം ആയി. അതില്‍ 48 ശതമാനത്തോളം വനിതാ സംരംഭകരാണ്.വ്യവസായ രംഗത്തെ നയങ്ങളുടെയും നിലപാടുകളുടെയും തുടര്‍ച്ചയിലൂടെയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു.കാലഹരണപ്പെട്ട നിയമങ്ങള്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്യാനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് മുന്‍നിര്‍ത്തിയുള്ള മുന്നേറ്റങ്ങളും നടത്താനുമായി.
News DeskBy News Desk24 October 2025Updated:24 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വന്‍കിട, ചെറുകിട വ്യവസായങ്ങളെ ഒരുപോലെ പരിഗണിച്ചു എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യവസായ നയത്തിലൂടെയാണ് കേരളം വ്യവസായ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെല്ലാം ഈ പരിഗണനയില്‍ ഉള്‍പ്പെടുന്നു. 2021 ല്‍ വ്യവസായ സംരംഭങ്ങള്‍ക്കുള്ള ഉദ്യം രജിസ്ട്രേഷനില്‍ ഉള്‍പ്പെട്ടത് 85000 എണ്ണമായിരുന്നു. ഇപ്പോഴത് 16.85 ലക്ഷം ആയി. അതില്‍ 48 ശതമാനത്തോളം വനിതാ സംരംഭകരാണ്. ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍റെ നയത്തിനു തെളിവാണ്.   ‘വിഷന്‍-കേരളം 2031’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

vision keralam

വ്യവസായ രംഗത്തെ നയങ്ങളുടെയും നിലപാടുകളുടെയും തുടര്‍ച്ചയിലൂടെയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.  

കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായിട്ടാണ്  സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ‘വിഷന്‍-കേരളം 2031’ സെമിനാര്‍ സംഘടിപ്പിച്ചത്. കേരളത്തെ വിജ്ഞാന- സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായ കേന്ദ്രമായി സ്ഥാപിക്കുക, സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക, ഗവേഷണം, സംരംഭകത്വം, തൊഴില്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയില്‍ ചര്‍ച്ചകള്‍ നടന്നു.

പ്രകൃതിയോട് ചേര്‍ന്നുള്ള നിക്ഷേപനയമാണ് കേരളത്തിന്‍റേത്. ഇന്ത്യയില്‍ ഇഎസ് ജി നയം ആദ്യമായി സ്വീകരിച്ച സംസ്ഥാനമായി മാറിയതും കേരളത്തിന്‍റെ സവിശേഷതയാണ്. എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യവസായവത്കരണത്തിന്‍റെ തുടര്‍ച്ചയാണ്  വിഷന്‍ 2031 ലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷന്‍ 2031 ഡോക്യുമെന്‍റ് അവതരണവും മന്ത്രി നിര്‍വ്വഹിച്ചു.

വ്യവസായ സംരംഭങ്ങളുമായി നിരന്തരമായി ബന്ധപ്പെടാനും നയങ്ങള്‍ അവലോകനം ചെയ്യാനുമുള്ള അവസരം ഒരുങ്ങിയത് സംസ്ഥാനത്തെ വ്യവസായിക അന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവന്നതായി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങള്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്യാനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് മുന്‍നിര്‍ത്തിയുള്ള മുന്നേറ്റങ്ങളും നടത്താനുമായി. 2023 ലെ പുതിയ വ്യവസായ നയം നിലവില്‍ വന്നതും കേരള കയറ്റുമതി പ്രമോഷന്‍ നയം, കേരള ലോജിസ്റ്റിക്സ് നയം 2025, കേരള ഹൈടെക് ഫ്രെയിംവര്‍ക്ക് 2025, കേരള ഇ.എസ്.ജി നയം 2025 എന്നിവ പ്രഖ്യാപിക്കാന്‍ സാധിച്ചതും നേട്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായ സൗഹൃദമല്ലെന്ന പരാതി മാറ്റിയെടുക്കുന്നതിലുപരി ഭാവിയിലെ വ്യവസായ വളര്‍ച്ചയ്ക്ക് ഉതകുംവിധമുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയെന്ന ഉത്തരവാദിത്തം കൂടിയാണ് വ്യവസായ വകുപ്പ് ഏറ്റെടുത്തതെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ വിഷ്ണുരാജ് പി പറഞ്ഞു. ഈ ഉത്തരവാദിത്തം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു എന്നതാണ് കേരളത്തിന്‍റെ വ്യവസായ രംഗത്തിന്‍റെ വളര്‍ച്ച കാണിക്കുന്നത്. വ്യവസായ വളര്‍ച്ചയിലൂടെ സാമൂഹികമായ വളര്‍ച്ച കൂടിയാണ് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കേരളത്തിന്‍റെ സാമ്പത്തിക, സാമൂഹിക മേഖലകളിലെ പുരോഗതിയും ഭാവിസാധ്യതകളും മുന്നില്‍ക്കണ്ട് 2031 ഓടെ കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക ദര്‍ശനം രൂപപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സെമിനാര്‍.  

  ഉത്തരവാദിത്തപരമായ വളര്‍ച്ചയ്ക്കും നവീകരണത്തിനുമുള്ള മാര്‍ഗരേഖ, കേരളത്തിന്‍റെ വ്യാവസായിക കുതിച്ചുചാട്ടത്തിനായി പിഎസ് യു-2.0, ലെഗസി ഇന്‍ഡസ്ട്രീസ് ന്യൂ വാല്യൂ ചെയിന്‍സ് 2031, കേരളത്തിന്‍റെ വ്യാവസായിക ഭാവിക്കായി എംഎസ്എംഇകള്‍, കേരളത്തിന്‍റെ വ്യവസായിക ഭാവിക്കായി എംഎസ്എംഇ മേഖലയെ പുനര്‍വിഭാവനം ചെയ്യുക എന്നീ വിഷയങ്ങളില്‍  ചര്‍ച്ചകള്‍ നടന്നു

minister p. rajeev highlights kerala’s industrial growth, citing 16.85 lakh udyam registrations and 48% women entrepreneurs, while unveiling ‘vision-keralam 2031’.

banner esg policy india inclusive industrialization industrial development Kerala kerala vision 2031 P Rajeev udyam registration growth Women entrepreneurs Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil