പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പുനഃസംഘടനയ്ക്കുമായി പ്രമുഖ അമേരിക്കൻ സെമികണ്ടക്ടർ കമ്പനിയായ ക്വാൽകോം ഇന്ത്യയിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 1,500 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. സി.ഇ.ഒ ക്രിസ്റ്റ്യാനോ അമോണിന്റെ നേതൃത്വത്തിൽ കമ്പനിയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി. നിലവിൽ ക്വാൽകോമിന് ഇന്ത്യയിൽ 18,000-ത്തോളം ജീവനക്കാരുണ്ട്.

കമ്പനിയുടെ ആഗോള എൻജിനീയറിങ്, സെമികണ്ടക്ടർ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പ്രാധാന്യം വർധിച്ചുവരുന്നതിനിടെയാണ് ഈ പിരിച്ചുവിടൽ എന്നത് ശ്രദ്ധേയമാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ എൻജിനീയറിങ് കേന്ദ്രങ്ങൾ ക്വാൽകോമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ-വികസന ഹബ്ബുകളാണ്. ഈ വർഷം ഫെബ്രുവരിയിൽ കമ്പനി തങ്ങളുടെ അത്യാധുനിക 2nm സെമികണ്ടക്ടർ ഡിസൈൻ വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യൻ ടീമുകൾ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് മികച്ച നഷ്ടപരിഹാര പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് മാസത്തെ നോട്ടീസ് കാലയളവിലെ ശമ്പളത്തിന് പുറമെ, ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ അധിക ശമ്പളവും ഒരു വർഷത്തേക്ക് തുടർച്ചയായ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും
qualcomm announces mass layoffs in india, impacting around 1,500 employees across major engineering hubs. check severance package, details, and impact.
